P Rajeev
June 5, 2025 at 07:57 AM
കേരളത്തിൻ്റെ വ്യാവസായിക വികസനം കേരളത്തിൻ്റെ പ്രത്യേകതകൾ ഉൾക്കൊള്ളുന്നതാണ്. വലിയ പുകക്കുഴലുകളുള്ള ഫാക്ടറികൾ എന്നതിനേക്കാൾ നാലാം വ്യവസായ വിപ്ലവത്തിൻ്റെ ഭാഗമായുള്ള വ്യവസായങ്ങൾക്കാണ് നമ്മൾ ഇവിടെ മുൻതൂക്കം നൽകുന്നത്. ഏറ്റവും മികച്ച സാങ്കേതികവിദ്യയിലൂന്നിയ വ്യവസായങ്ങളെയാണ് ഈ സർക്കാർ കേരളത്തിലേക്കെത്തിക്കുന്നത്. ഒപ്പം ഗ്ലോബൽ കാപ്പബിലിറ്റി സെൻ്ററുകളും വ്യവസായ ഇടനാഴികളും കേരളത്തിൽ ആരംഭിക്കുന്നു. നാച്ചുർ, പീപ്പിൾ, ഇൻ്റസ്ട്രി എന്ന ആശയമാണ് കേരളം മുന്നോട്ടുവെക്കുന്നത്. ഈ നിലപാടാണ് ദാവോസിലെ വേൾഡ് എക്കണോമിക് ഫോറം വേദിയിലും ഞങ്ങൾ ഉയർത്തിപ്പിടിച്ചത്. ഉത്തരവാദിത്ത വ്യവസായം ഉത്തരവാദിത്ത നിക്ഷേപം എന്ന നയം ഇന്ത്യയിൽ ആദ്യമായി സ്വീകരിച്ച് ഗ്രീൻ പ്രോട്ടോക്കോളിന് പ്രാധാന്യം നൽകി കേരളം മുന്നോട്ടുപോകുകയാണ്. നമ്മളാണ് ഇൻ്റസ്ട്രിയൽ റവല്യൂഷൻ 4.0 വ്യവസായങ്ങൾക്ക് പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനം. ഗ്രാമ - നഗര വ്യത്യാസമില്ലാതെ കേരളത്തിന് ചേർന്ന ടെക് വ്യവസായങ്ങൾ ഇവിടേക്ക് കടന്നുവരികയും ചെയ്യുകയാണ്.
എല്ലാവർക്കും പരിസ്ഥിതി ദിനാശംസകൾ.
കേരളം മുന്നേറും.. സർക്കാർ ഒപ്പമുണ്ട്..
#comeonkerala
❤️
👍
❤
15