എന്റെ കേരളം
June 10, 2025 at 12:32 PM
ഒരു വർഗ്ഗീയ കക്ഷിയുടേയും വോട്ട് വേണ്ടെന്ന് CPIM കൃത്യമായി പറഞ്ഞതാണ്.
വോട്ടവകാശം വ്യക്തിയുടെ മൗലീകാവകാശമാണ്. വോട്ടിംഗ് രഹസ്യ ബാലറ്റിലൂടെയാണ്. വർഗ്ഗീയ വാദിയും മൗലീക അവകാശമായ വോട്ടുള്ള വ്യക്തിയാണ്. അവൻ വോട്ട് ചെയ്യുന്നത് തടയാൻ ആർക്കും അധികാരമില്ല.
PDP ഇസ്ളാം മത രാഷ്ട്ര സ്ഥാപനം. ലക്ഷ്യമായി പ്രഖ്യാപിച്ച പാർട്ടിയല്ല. ഹിന്ദു വർഗ്ഗീയ വാദികൾ ബാബ്റി മസ്ജിദ് തകർന്നപ്പോൾ മുസ്ലീം സമുദായത്തിനുണ്ടായ വൈകാരികക്ഷോഭത്തിൻ്റെ ഒരു സംഘടിത രൂപം മാത്രമാണ് PDP .ഒരു പിന്നോക്ക സമുദായ പാർട്ടി എന്നാണവർ അവകാശപ്പെടുന്നത്.
ജമാഅത്തെ ഇസ്ലാമിയാകട്ടെ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പൊളിറ്റിക്കൽ ഇസ്ളാം എന്ന വർഗ്ഗീയ ധാരയുടെ തെക്കു കിഴക്കനേഷ്യൻ എഡിഷനാണ്. ജമാഅത്തെ ഇസ്ളാമി എന്താണെന്നറിയാൻ ബംഗ്ലാദേശിലേക്ക് ഒന്ന് നോക്കിയാൽ മതി.
https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z
