TattaMangalam
TattaMangalam
May 28, 2025 at 04:29 PM
കേരളത്തിൽ അടുത്ത 48 മണിക്കൂർ നേരം മഴ ശക്തമാകും.ബംഗാൽ ഉൾകടലിൽ രൂപപ്പെട്ട ന്യുനമർദ്ദം വ്യാഴം വെള്ളി ദിവസങ്ങളിൽ മഴയെ ശക്തിപ്പെടുത്തും. നാളെയും മറ്റന്നാളും വ്യാപകമായി തന്നെ മഴ ലഭിക്കും. ഇന്ന് (ബുധൻ) രാത്രിയിൽ മഴയിൽ വർദ്ധനവ് ഉണ്ടായേക്കും. ആലപ്പുഴ കോട്ടയം പത്തനംതിട്ട ഇടുക്കി എറണാകുളം തൃശൂർ ജില്ലകളിലും മലപ്പുറം പാലക്കാട്‌ മുതൽ വടക്കൻ ജില്ലകളിലും ഇന്ന് രാത്രി/രാത്രി വൈകി ശക്തമായ മഴ ലഭിക്കും. അറബികടലിൽ മധ്യ വടക്കൻ മേഖലയിൽ കൂടുതൽ മേഘങ്ങൾ രൂപപ്പെടുന്നതായി കാണുന്നുണ്ട്. കേരളത്തിൽ ശക്തമായ കാറ്റ് വെള്ളിയാഴ്ച വരെ തുടരും മെയ്‌ 28 2025

Comments