TattaMangalam
TattaMangalam
May 31, 2025 at 03:29 PM
ഇത്രയും കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ വണ്ടിയോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നു ================================= 1,ടയർ എക്സ്‌പെയർ ആയതോ റിസോൾ ചെയ്തതോ ടയർ കമ്പനികൾ മാർക്ക് ചെയ്ത പോയിന്റിന് അപ്പുറം തേയ്മാനം സംഭവിച്ചവയോ ഉപയോഗിക്കരുത് മുൻപ് കാലത്ത് നമ്മൾ ഉപയോഗിച്ചപോലെ അല്ല ഇപ്പോൾ നല്ല റോഡ് വന്നു നല്ല വണ്ടികൾ വന്നു അപ്പോൾ സ്വാഭാവികമായും വേഗത കൂടും കൂടാതെ ഇപ്പോൾ മിക്കപ്പോഴും നല്ല ചൂടാണ് മിക്ക വണ്ടിയിലും എയർ കണ്ടീഷൻ സൗകര്യവും ഉണ്ട് എല്ലാം കൊണ്ട് നല്ല ചൂട് ടയറിൽ അനുഭവപ്പെടും അത് കൊണ്ട് ഡേറ്റ് നോക്കി പുതിയത് മാത്രം വാങ്ങി ഉപയോഗിക്കുക ടയറിൽ സേവ് ചെയ്യുന്ന നിസ്സാര തുകയേക്കാൾ വലുതാണ് ജീവന്റെ മൂല്യം അംബാസഡർ കാറും,മഹീന്ദ്ര ജീപ്പും ഓടിക്കുന്നപോലെ ന്യൂ ജനറേഷൻ വണ്ടി ഓടിച്ചാൽ കുഴിയിൽ കിടക്കേണ്ടി വരും പുതിയ വണ്ടികൾ എൻജിൻ ട്യൂൺ ചെയ്യുമ്പോൾ തന്നെ നോക്കുന്നത് എത്ര സെക്കൻഡിൽ 100KM സ്പ്പീട് കിട്ടും എന്ന് നോക്കിയിട്ടാണ് 2,വണ്ടി എപ്പോഴും മെക്കാനിക്കലി ഫിറ്റ് ആക്കുക പലരും ചെയ്യുന്ന പണിയാണ് മുന്തിയ സീറ്റ് കവറുകളും സ്റ്റീരിയോകളും എക്സ്ട്രാ ഫിറ്റിങ്ങ്സുകളും പെയിന്റ് പ്രൊട്ടക്റ്ററുകളും ചെയ്യും പക്ഷെ വണ്ടി മെക്കാനിക്കലി ഫിറ്റ് ആയിരിക്കില്ല ഇത്തരം വണ്ടികൾ പലപ്പോഴും വഴിയിൽ കിടക്കുന്നതും അപകടത്തിൽ പെടുന്നതും കാണാം കൂടുതൽ ഉപയോഗം ഇല്ല എങ്കിലും ആറുമാസത്തിൽ ഒരിക്കൽ ബ്രെക്ക് പാഡ്,സസ്‌പെൻഷൻ ബുഷുകൾ, ഏക്ക്‌സിൽ ജോയന്റുകൾ,റാഡ് എന്റുകൾ എന്നിവ ചെക്ക് ചെയ്യുക ഡ്രം ബ്രെക്ക് ആണെങ്കിൽ ഇടക്ക് അഴിച്ചു ക്ളീൻ ചെയ്യുക ബാറ്ററി,ഇലട്രിക്ക് സിസ്റ്റം, ലൈറ്റുകൾ,ഫാൻ ബെൽറ്റുകൾ ചെക്ക് ചെയ്യുക എക്സ്ട്രാ ഫിറ്റിങ്ങ്സുകൾ ചെയ്യുമ്പോൾ കമ്പനി വയറിങ്ങുകൾ കട്ട് ചെയ്യാൻ ഒരിക്കലൂം സമ്മതിക്കരുത് അത് പിന്നെ തീപിടുത്തം ഉണ്ടാക്കിയേക്കാം നിർബന്ധം ആണെങ്കിൽ കണക്റ്റർ ഉപയോഗിക്കുക കട്ട് ചെയ്തു ഇൻസുലേഷൻ ചെയ്താൽ ഇൻസുലേഷൻ ഗം ഏക്സ്‌പെയർ ആയാൽ ഷോർട്ട് സർക്യൂട്ട് വരാൻ സാധ്യത കൂടുതൽ ആണ് അതുപോലെ ഓയിൽ,മറ്റു ലുബുകൾ,കൂൾലെന്റ എന്നിവ പിരിയോഡിക്കൽ ആയി മാറുക 3,വീൽ അലെഞ്ച്മെന്റ് നല്ല വേഗതയിൽ പോവുന്ന ഇന്നത്തെ കാലത്ത് വളരെ അധികം ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത് ടയർ പ്രഷർ എപ്പോഴും കമ്പനി പറഞ്ഞത് തന്നെ വെക്കുക സസ്‌പെൻഷൻ ബുഷ് തേയ്മാനം,ടയറിൽ വരുന്ന പ്രോബ്ലം,വലിയ കുണ്ടിൽ വീഴുംമ്പോൾ സസ്പെൻഷന് വരുന്ന ഡയമേജുകൾ എന്നിവയാണ് പ്രധാനമായും അലെഞ്ച്മെന്റ് തെറ്റാൻ കാരണമാവുന്നത് ഇത് ശരിയാക്കിയില്ല എങ്കിൽ ബ്രെയ്ക്കിങ് എഫിഷൻസിയെ തന്നെ ബാധിച്ചു അപകടത്തിൽ പെട്ടേക്കാം 4,ഡ്രൈവിംഗ് അമിത വേഗത കൊണ്ട് പത്തോ പതിനഞ്ചോ മിനുട്ട് ലാഭം കിട്ടുമായിരിക്കും പക്ഷെ അതിനേക്കാൾ വേഗതയിൽ നിങ്ങളെ അത് പെട്ടിയിൽ ആക്കും വണ്ടി കയറ്റം കയറുമ്പോൾ ഏതാണോ ഗിയർ ഉപയോഗിക്കുന്നത് അതെ ഗിയർ സ്പ്പീഡിൽ തന്നെ ഇറക്കവും ഇറങ്ങുക ചിലർ ചെയ്യുന്ന പണിയാണ് പ്രതേകിച്ചു മലയോര മേഖലയിൽ ഫ്യൂവൽ ലാഭിക്കാൻ ന്യൂട്ടറിലോ ടോപ്പ് ഗിയറിലോ വണ്ടി ഇറക്കുക എന്നത്. അപ്പോൾ വരുന്ന പ്രോബ്ലം ആണ് ബ്രെക്കിങ് അമിതമായി ഉപയോഗിക്കുക എന്നത്.ബ്രെക് കൂടുതൽ ആയി ഒരേ സമയം ഉപയോഗിച്ചാൽ ഡിസ്ക്ക് ചൂടായി ബ്രെയ്ക്കിങ് കുറഞ്ഞു അപകടം സംഭവിച്ചേക്കാം ചുരുക്കി പറഞ്ഞ ചിലപ്പോൾ അങ്ങനെ സേവ് ചെയ്യന്ന പൈസ കൊണ്ട് നിങ്ങളുടെ കബർ അടക്കം നാട്ടുകാർ നടത്തും വണ്ടിയും റോഡും അറിഞ്ഞു ഓടിക്കുക എന്നതും പ്രധാനമാണ്. വോൾവോ ഓടിക്കുന്നത് പോലെ മാരുതി ഓടിക്കരുത് ചെറിയ ഇടി പോലും മാരുതി താങ്ങില്ല വോൾവോ അത്യാവശ്യം സേഫ്റ്റി ഫീച്ചർ ഉള്ള വണ്ടിയാണ് അതുപോലെ ലക്ഷറി വണ്ടികൾ മിക്കതും അത്യാവശ്യം സേഫ്റ്റി പ്രൊവൈഡ് ചെയ്യുന്നുണ്ട് റേസിംഗ് കണ്ടും ഓഫ്‌റോഡ് ട്രാക്ക് ഡ്രൈവിംഗ് കണ്ടും അതുപോലെ ഓടിക്കാൻ നമ്മുടെ വണ്ടി കൊണ്ട് ശ്രമിക്കരുത് റേസിംഗ് & ഓഫ്‌റോഡ് വണ്ടികൾ അതിന്റെ സസ്‌പെൻഷനും എൻജിനും ബ്രെക് സിസ്റ്റവും പ്രത്തേകമായി ട്യൂൺ ചെയ്തിട്ടുണ്ടാവും അതുപോലെ സെക്യൂരിടിക്ക് വേണ്ടിയുള്ള കാര്യങ്ങളും അതിൽ ഉൾക്കൊള്ളിക്കും 5,റോഡ് മര്യാദ ഡിം ലൈറ്റ് മാത്രം ഉപയോഗിക്കുക, വളരെ എമർജൻസി ആണെങ്കിൽ മാത്രം ഹോൺ ഉപയോഗിക്കുക, ഹൈ വാടുസുള്ള ലൈറ്റുകളും ഹോർണ്കളും ഉപയോഗിക്കാതിരിക്കുക മ്യൂസിക്ക് സിസ്റ്റം വണ്ടിയുടെ ഉള്ളിൽ ഉള്ളവർ കേൾക്കാൻ മാത്രം ക്രമീകരിക്കുക ചിലർക്ക് ഒരു സ്വാഭാവം ഉണ്ട് വണ്ടി എടുത്താൽ ഉടനെ പിറക് വശം നോക്കുന്ന ഗ്ലാസിന്റെ മുകളിൽ മാല പോലെയുള്ള സാധനം തൂക്കി ഇടും അത് സ്ഥിരമായി ആടിക്കളിക്കുമ്പോൾ അത് ശ്രദ്ധ മാറ്റുമെന്ന് മാത്രമല്ല ദീർഘകാല ഉപയോഗം ആണെങ്കിൽ കണ്ണിനു ദോഷം ചെയ്യും പിറകെ വരുന്നത് വെക്തമായി കാണാനും ആവില്ല അതു പോലെ ചിലർ ചെയ്യുന്ന പണിയാണ് ഡാഷ്‌ബോർഡ് മറച്ചു കൊണ്ട് ടിഷ്യു പേപ്പർ ബോക്സ്,അല്ലെങ്കിൽ ദൈവത്തിന്റെ ഫോട്ടോസ്,അല്ലെങ്കിൽ കോട്ടണ് തുണികൾ,ഫാൻസി ടോയ്, എന്നിവ വെക്കുന്നത് അത് ചിലപ്പോൾ എങ്കിലും കാഴ്ചയെ മറക്കും അപകടം ഉണ്ടാക്കും എന്ന് മാത്രമല്ല അങ്ങനെ വെക്കുന്നത് നല്ല ഫൈൻ കിട്ടാവുന്ന കുറ്റവുമാണ് റോഡിൽ ക്ഷമ കാണിക്കുക,കാൽ നട യാത്രക്കാരെ പരിഗണിക്കുക എമർജൻസി വാഹനങ്ങൾക്ക് മുൻഗണന കൊടുക്കുക വളവ്,തിരിവ്,സർവീസ് റോഡുകൾ,ജങ്ഷൻ,ടൗൺഷിപ്പുകൾ ഇവിടങ്ങളിൽ വേഗത കുറക്കുക കൂടാതെ ഓവർടേക്ക് ചെയ്യാതിരിക്കുക ഡ്രൈവിന് ഇടയിൽ ഉറക്കം വരുന്നു എന്ന് തോന്നിയാൽ ചായ കുടിച്ചോ,മുഖം കഴുകിയോ യാത്ര തുടരാൻ ശ്രമിക്കരുത് വണ്ടി സേഫ് ആയ ഒരു സ്ഥലത്തു ഒതുക്കി കുറച്ചു ഉറങ്ങി റെസ്റ്റ് എടുത്തു മാത്രം യാത്ര തുടരുക ഉറക്കം അവഗണിച്ചാൽ ചിലപ്പോൾ അത് നിങ്ങളുടെ അന്ത്യ യാത്ര ആയേക്കാം മെയിൻ റോഡിൽ കയറുമ്പോഴും പോക്കെറ്റ് റോഡിലേക്ക് ഇറങ്ങുമ്പോഴും റോഡ് ക്രോസ് ചെയ്യേണ്ട സാഹചര്യം വരുമ്പോഴും കൂടുതൽ ജാഗ്രത പാലിക്കുക വണ്ടി നിർത്തേണ്ട ആവശ്യം വരുമ്പോൾ സിഗ്‌നൽ ഇട്ടു സ്ലോ ചെയ്ത ശേഷം മാത്രം നിർത്തുക എമർജൻസി ബ്രെക്കിങ് എന്നത് ഒരു ജീവൻ രക്ഷിക്കേണ്ട സമയത്തു മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് ലൈൻ ട്രാഫിക്ക് പാലിക്കുക സിഗ്നൽ കൃത്യമായി ഉപയോഗിക്കുക എന്നതും അപകടം കുറയ്ക്കും ഓർക്കുക ചെറിയ അശ്രദ്ധ പോലും നിങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിൽ ആക്കിയേക്കാം 85% അപകടങ്ങളും മനുഷ്യരുടെ അശ്രദ്ധയാണ് ബാക്കി 15% മാത്രമാണ് റോഡിന്റെയും വണ്ടിയുടെയും പിഴവുകൾ കൊണ്ട് ഉണ്ടാകുന്നത് ഓരോ ജീവനും വിലപ്പെട്ടതാണ് കുടുംബത്തിനും രാജ്യത്തിനും ഉണ്ടാക്കുന്ന നഷ്ട്ടം ചെറുതല്ല അഡ്വ നമ്മളിടം നിഷ നായർ നാസക്ക് വേണ്ടി മുൻപ് എഴുതിയതാണ് സ്വയം വരുത്തി വെക്കുന്ന അപകടങ്ങളും അത് മൂലം ഉണ്ടാകുന്ന മരണങ്ങളും കാണാൻ കഴിയാഞ്ഞിട്ടു എഴുതിയതാണ് ആർക്കെങ്കിലും ഉപകാരപ്പെടട്ടെ.കടപ്പാട് ഒന്നും വേണ്ട ആർക്കു വേണമെങ്കിലും ഇ പോസ്റ്റ് കോപ്പി ചെയ്യാം

Comments