TattaMangalam
TattaMangalam
June 3, 2025 at 09:27 AM
തത്തമംഗലം ടാക്സി സ്റ്റാൻഡിൽ നിന്ന് എസ്.എം. ഹൈസ്കൂളിലേക്കുള്ള യാത്ര കൂടുതൽ സുരക്ഷിതമാക്കേണ്ട സമയം അതിക്രമിച്ചു… ഈ പാത ദിവസേന നൂറ് കണക്കിന് സ്കൂൾ വിദ്യാർത്ഥികളും നിരവധി കാൽനട യാത്രക്കാരുമാണ് ഉപയോഗിക്കുന്നത്. എന്നാൽ പാതയുടെ ഒരുവശത്തും ഫുട്ട് പാത്ത് ഇല്ലാത്തത് മൂലം അവരുടെ യാത്ര അപകടകരമാകുകയാണ്. ടാർ ഇട്ട് മുഴുവൻ സ്ഥലവും വാഹനങ്ങൾക്ക് മാത്രം കൊടുക്കുന്നത് ശരിയല്ല. കാൽനടക്കാരുടെയും കുട്ടികളുടെയും സുരക്ഷയും പരിഗണിക്കേണ്ടതാണ്. തത്തമംഗലത്തെ ജനങ്ങൾ, സ്കൂൾ അധികൃതർ, രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക പ്രവർത്തകർ എന്നിങ്ങനെ എല്ലാവരും ചേർന്ന് നഗരസഭയോട് അഭ്യർത്ഥിക്കുന്നു — ടാക്സി സ്റ്റാൻഡിൽ നിന്ന് എസ്.എം. ഹൈസ്കൂൾ വരെയുള്ള പാതയിൽ കുറഞ്ഞത് ഒരു വശത്ത് എങ്കിലും സുരക്ഷിതമായ ഹാൻഡ് റെയിലോട് കൂടിയ ഫുട്ട്പാത്ത് ഒരുക്കണം. നമ്മുടെ കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി ഈ ആവശ്യത്തിൽ ഒറ്റക്കെട്ടായി നിന്ന് നമുക്ക് ഇത് നടപ്പിലാക്കണം . #തത്തമംഗലം #സുരക്ഷിതയാത്ര #ഫുട്ട്പാത്ത്_ആവശ്യം #നഗരസഭയോട്_അഭ്യർത്ഥന #tattamangalam #safewalkways #footpathneeded #studentsafety #pedestriansafety #schoolroutesafety #communityrequest #urbanplanning #walksafe #righttowalk #publicappeal #footpathforall #safestreets #betterinfrastructure #tattamangalamcares #municipalappeal #smhighschool #roadsafetyindia

Comments