TattaMangalam
TattaMangalam
June 10, 2025 at 11:10 AM
കേരളത്തിൽ ഇന്ന് മുതൽ മഴ വർധിക്കും.ഉച്ചയോട് കൂടിയോ ഉച്ചക്ക് ശേഷവും രാത്രിയിലുമായി ആയി വിവിധയിടങ്ങളിൽ മഴ എത്തും.എന്നാൽ വ്യാപകമായി ഒരേ സമയം ഇന്ന് മഴ പ്രതീക്ഷിക്കുന്നില്ല നാളെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ പരക്കെ മഴ ലഭിക്കും. ഇന്ന് ചൊവ്വ മുതൽ ജൂൺ 18 ബുധനാഴ്ച്ച വരെയുള്ള ദിവസങ്ങളിൽലാണ് കേരളത്തിൽ പരക്കെ മഴ പ്രതീക്ഷിക്കുന്നത്.എല്ലാ ജില്ലകളിലും ശക്തമായ മഴ സാധ്യത ഉണ്ട് എങ്കിലും വടക്കൻ ജില്ലകളിൽ ആയിരിക്കും കൂടുതൽ ശക്തമായ മഴ ലഭിക്കുക. പ്രത്യേകിച്ച് .കാസർഗോഡ് കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ജൂൺ 18 വരെയുള്ള തുടർച്ചയായ ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കും. ജൂൺ 14 15 16 തീയതികളിൽ ഒന്നോ രണ്ടോ ദിവസങ്ങളിലാണ് കേരളത്തിൽ വ്യാപകമായി ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.ബംഗാൽ ഉൾകടലിൽ ചക്രവാത ചുഴി രൂപപ്പെട്ട് ദാക്ഷിണേന്ത്യക്ക് മുകളിലൂടെ പടിഞ്ഞാൻ തീരത്തേക്ക് എത്തുന്നതും ചൈന കടലിൽ രൂപപ്പെടുന്ന ശക്തമായ ന്യുന മർദ്ധവും ആണ് മഴ ശക്തിത്തിപ്പെടാൻ കാരണം. മഴ ശക്തമാകുന്നതിന് മുന്നോടിയായി അടുത്ത 48 മണിക്കൂറിൽ പെയ്യുന്ന മഴയ്ക്കൊപ്പം ഇടിമിന്നൽ സാധ്യത ഉണ്ട്.കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മഴ പെയ്യുന്ന സാഹചര്യം ഉള്ളതിനാൽ ഇന്ന് മുതൽ കിഴക്കൻ മലയോര മേഖലകളിൽ ജാഗ്രത പാലിക്കുക. പ്രതേകിച്ച് ബുധനാഴ്ച വടക്കൻ ജില്ലകളുടെ കിഴക്കൻ മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമായി ലഭിക്കാൻ സാധ്യത SK ജൂൺ 10 2025

Comments