CPIM Kerala

42.9K subscribers

Verified Channel
CPIM Kerala
June 11, 2025 at 01:33 PM
ശാസ്ത്ര ഗവേഷണ സ്‌ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയും (RGCB)കേരളത്തിലെ പ്രധാന സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റും(IHRD) തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ വെച്ച് ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി എ അരുൺ കുമാറും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ ഡോ:ചന്ദ്രഭാസ് നാരായണയും ഒപ്പിട്ട ധാരണാപത്രംപരസ്പരം കൈമാറി. സംയുക്ത ഗവേഷണ പദ്ധതികൾ, സാങ്കേതിക രംഗത്തെ സംയുക്ത സംരംഭങ്ങൾ, പരിശീലന പരിപാടികൾ, വർക്ക്‌ഷോപ്പുകൾ, അടക്കമുള്ള വിവിധ പരിപാടികളാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. ഇവയിലൂടെ അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും കഴിവുകൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. ബയോടെക്നോളജി-ബയോഇൻഫർമാറ്റിക് സ് മേഖലയിൽ ന്യൂതന വിദ്യാഭ്യാസപദ്ധതികൾ വികസിപ്പിക്കുന്നതിലും, ഗവേഷണ മാർഗനിർദ്ദേശം നൽകുന്നതിലും ഇരു സ്‌ഥാപനങ്ങളും ചേർന്ന് പ്രവർത്തിക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയും ഐ.എച്ച്.ആർ.ഡി യും തമ്മിലുള്ള ഈ ധാരണാപത്രം ബയോടെക്നോളജി ഉൾപ്പെടെയുള്ള ശാസ്ത്രീയ മേഖലകളിൽ കേരളത്തിൽ നടത്തുന്ന ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസ-ഗവേഷണ പദ്ധതികൾക്ക് വഴിയൊരുക്കും. ഗവേഷണ ഫലങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഈ സഹകരണം പുതിയ ഊർജം നൽകട്ടെ. സ. ആർ ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
Image from CPIM Kerala: ശാസ്ത്ര ഗവേഷണ സ്‌ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയും (RGC...
👍 1

Comments