
പരലോക വിജയത്തിന് ( Paraloka Vijayathinu)
June 11, 2025 at 06:00 AM
*പരിശുദ്ധ ഖുർആൻ*
*അർത്ഥ സഹിതം*
*സൂറത്തുൽ മുഥഫ് ഫീൻ*
*(18-36)*
كَلَّا إِنَّ كِتَابَ الْأَبْرَارِ لَفِي عِلِّيِّينَ ﴿١٨﴾ وَمَا أَدْرَاكَ مَا عِلِّيُّونَ ﴿١٩﴾ كِتَابٌ مَّرْقُومٌ ﴿٢٠﴾ يَشْهَدُهُ الْمُقَرَّبُونَ ﴿٢١﴾ إِنَّ الْأَبْرَارَ لَفِي نَعِيمٍ ﴿٢٢﴾ عَلَى الْأَرَائِكِ يَنظُرُونَ ﴿٢٣﴾ تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ ﴿٢٤﴾ يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ ﴿٢٥﴾ خِتَامُهُ مِسْكٌ ۚ وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ ﴿٢٦﴾ وَمِزَاجُهُ مِن تَسْنِيمٍ ﴿٢٧﴾ عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ ﴿٢٨﴾ إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ ﴿٢٩﴾ وَإِذَا مَرُّوا بِهِمْ يَتَغَامَزُونَ ﴿٣٠﴾ وَإِذَا انقَلَبُوا إِلَىٰ أَهْلِهِمُ انقَلَبُوا فَكِهِينَ ﴿٣١﴾ وَإِذَا رَأَوْهُمْ قَالُوا إِنَّ هَـٰؤُلَاءِ لَضَالُّونَ ﴿٣٢﴾ وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ ﴿٣٣﴾ فَالْيَوْمَ الَّذِينَ آمَنُوا مِنَ الْكُفَّارِ يَضْحَكُونَ ﴿٣٤﴾ عَلَى الْأَرَائِكِ يَنظُرُونَ ﴿٣٥﴾ هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ ﴿٣٦﴾
18-28. അല്ല, സജ്ജനങ്ങളുടെ ഉല്ലേഖിത മടക്കസ്ഥലം ഇല്ലിയ്യീനില്‍ തന്നെ. ഇല്ലിയ്യൂന്‍ എന്താണെന്ന് അങ്ങേക്കറിയാമോ? ഒരു ഉല്ലേഖിത രേഖയാണത്. ദൈവസാമീപ്യം നേടിയവര്‍ അതിങ്കല്‍ ഹാജറുണ്ടാകും (4) നിശ്ചയം പുണ്യവാന്മാര്‍ സുഖാഡംബരങ്ങളിലും കട്ടിലുകളിലിരുന്ന് എല്ലാം നോക്കിക്കാണുന്നവരുമായിരിക്കും. അവരുടെ വദനങ്ങളില്‍ സൗഖ്യത്തിന്റെ പ്രസന്നത നിനക്കു കണ്ടറിയാം. മുദ്രിതമായ ശുദ്ധമദ്യം അവര്‍ക്ക് പാനം ചെയ്യിക്കപ്പെടും; കസ്തൂരിയാണതിന്റെ മുദ്ര. മത്സരിക്കുന്നവര്‍ അതിനുവേണം മത്സരിക്കാന്‍. അതിന്റെ മിശ്രിതം തസ്‌നീം-ദൈവസാമീപ്യം നേടിയവര്‍ പാനംചെയ്യുന്ന ഉറവ-ആയിരിക്കും.
29-36. നിശ്ചയം, അധര്‍മകാരികള്‍ സത്യവിശ്വാസികളെ പരിഹസിച്ചു ചിരിക്കുകയും തങ്ങളുടെ അടുത്തുകൂടി മുസ്‌ലിംകള്‍ നടന്നുപോകുമ്പോള്‍ അന്യോന്യം നയനഗോഷ്ടികള്‍ കാണിക്കുകയും സ്വന്തക്കാരുടെയടുത്തേക്കെത്തുമ്പോള്‍ രസിച്ചുല്ലസിച്ച് ചെല്ലുകയും ചെയ്യുമായിരുന്നു. അവര്‍ മുസ്‌ലിംകളെ കാണുമ്പോള്‍ ഇവര്‍ ദുര്‍മാര്‍ഗികള്‍ തന്നെ, തീര്‍ച്ച എന്ന് ജല്‍പിക്കുകയും ചെയ്യും. വസ്തുതയോ, ഇവരെ മേല്‍നോട്ടം ചെയ്യാന്‍ ആ അധര്‍മികള്‍ നിയോഗിക്കപ്പെട്ടിട്ടില്ലല്ലോ. അതുകൊണ്ട്, ഇന്ന് ഖിയാമനാളില്‍ വിശ്വാസികള്‍ നിഷേധികളെ പരിഹസിച്ച് ചിരിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന് കട്ടിലുകളിലിരുന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യും (5)
ഇസ്ലാമിക അറിവുകളും
ഇസ്ലാമിക ചരിത്രങ്ങളും,
ഇസ്ലാമിക മസ്അലകളും
ഇസ്ലാമിക പോസ്റ്റുകളും
ഇസ്ലാമിക വീഡിയോകളും
ലഭിക്കാൻ ഈ ലിങ്ക് വഴി പരലോക വിജയത്തിന് വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക
https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A
ഇൻശാ അല്ലാഹ്... തുടരും