
Nasraayan Media Ministry
June 2, 2025 at 12:13 AM
#ഉണരുംമുൻപേ...
"ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല... ഞാൻ നിങ്ങളുടെ അടുത്തേക്കു വരും..." (യോഹന്നാൻ -14/18).
സ്നേഹപിതാവായ ദൈവമേ, ഓരോ ദിനവും ഞങ്ങൾക്കു വേണ്ടി എല്ലാം ചെയ്തു തരുന്ന അവിടുത്തെ കാരുണ്യത്തിനു നന്ദി പറഞ്ഞു കൊണ്ട് ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ അങ്ങയിലേക്ക് ഞങ്ങളുടെ ഹൃദയമുയർത്തുന്നു... അനുദിനമുള്ള ജീവിതത്തിൽ ഞങ്ങളെ അലട്ടുന്ന ചില രോഗങ്ങളോ... സാമ്പത്തിക പ്രയാസങ്ങളോ... കുടുംബത്തിലോ സൗഹൃദ ബന്ധങ്ങളിലോ ഉണ്ടായ ചില അകൽച്ചകളോ..വിശ്വാസത്തകർച്ചകളോ കൊണ്ട് ഞങ്ങൾ വല്ലാതെ ഒറ്റപ്പെട്ടു പോകാറുണ്ട്... ഞങ്ങൾക്കു ചുറ്റുമുള്ളവർ അവരുടെ സന്തോഷവുമായി മുന്നോട്ടു പോകുമ്പോൾ ഉള്ളു തുറന്നു ഒന്നു ചിരിക്കാൻ പോലും കഴിയാത്ത വിധമുള്ള ഏകാന്തതയിലും വിരസതയിലും ജീവിതമാകവേ ക്ഷീണിച്ചു പോകുന്ന ചില നിസ്സഹായതകൾ... കർത്താവേ , കനിവോടെ അങ്ങു ഞങ്ങളെ ആശ്വസിപ്പിക്കണമേ... അവിടുത്തെ സ്നേഹത്തിലും കാരുണ്യത്തിലും ഞങ്ങളുടെ ഹൃദയശൂന്യതകളെ നിറയ്ക്കുകയും ജീവിതത്തെ ഉജ്ജീവിപ്പിക്കുകയും ചെയ്യണമേ... ഞങ്ങളുടെ എല്ലാ നിരാശകളെയും നെടുവീർപ്പുകളെയും ദൂരെയകറ്റുന്ന സാനിധ്യത്തിലും സഹായത്തിലും അങ്ങ് എപ്പോഴും ഞങ്ങളുടെ അരികിലുണ്ടായിരിക്കുകയും ചെയ്യണമേ... ആമ്മേൻ.
https://youtube.com/shorts/ta0fsABAeUU?si=dNbm3VpXeoV-a9eE
സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!
-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-ഉപേക്ഷിക്കാത്തൊരു അമ്മയുണ്ട്...
നമുക്ക് ഒരുമിച്ച് അമ്മയോട് പ്രാർത്ഥിക്കാം....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]
Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V
Nasraayan Media WhatsApp:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL
Insta Nasraayan:https://www.instagram.com/nasraayanmedia/
Facebook| https://www.facebook.com/Nasraayantekoode
Telegram| https://t.me/nasraayantekoodeOfficial
Subscribe| http://youtube.com/nasraayantekoode
🙏
❤️
18