Nasraayan Media Ministry
Nasraayan Media Ministry
June 4, 2025 at 04:17 AM
#ഉണരുംമുൻപേ... "കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്... ഞാൻ ആരെ ഭയപ്പെടണം..." (സങ്കീർത്തനം :27/1) -കാരുണ്യവാനായ എന്റെ ദൈവമേ... ഞങ്ങളുടെ അധ്വാനങ്ങളിലും അഭിലാഷങ്ങളിലും എന്നും അവിടുത്തെ ഹിതമറിഞ്ഞു പ്രവർത്തിക്കാനുള്ള കൃപ യാചിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളവിടുത്തെ സന്നിധിയിൽ അണയുന്നു... ഞങ്ങളുടെ ജീവിതത്തിൽ സങ്കടങ്ങളെയും സഹനങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുമ്പോൾ മാത്രമല്ല... ചിലപ്പോഴൊക്കെ ഞങ്ങളുടെ പ്രിയപ്പെട്ടവർക്ക് നേരിടേണ്ടി വരുന്ന രോഗദുരിതങ്ങളും ആപത്തുകളും അനർത്ഥങ്ങളും മറ്റെന്തിനെക്കാളുമധികമായി ഞങ്ങളുടെ ഉള്ളുലയ്ക്കുകയും ആർത്തരും... ആശയറ്റവരുമായി ജീവിക്കാൻ അവ ഞങ്ങളിൽ പ്രേരകമായി തീരുകയും ചെയ്യാറുണ്ട്... ഈശോയേ... ഞങ്ങളിതാ അവിടുത്തെ കരുണ തേടിയണയുന്നു... ഞങ്ങളുടെ മാത്രമല്ല... ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ സഹനങ്ങളെയും പരാതി കൂടാതെ സ്വീകരിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ... ഞങ്ങളെ ദുർബലരാക്കുന്ന എല്ലാ ബാഹ്യസമ്മർദ്ദങ്ങളിൽ നിന്നും പരിഭ്രാന്തികളിൽ നിന്നും ഞങ്ങളെ വിടുവിക്കുകയും... ആത്മാവിൽ ബലം പകർന്നു ഞങ്ങൾക്കും ഞങ്ങളുടെ ആത്മബന്ധങ്ങൾക്കും ശക്തിയും തുണയും നൽകുകയും ചെയ്യണമേ... ആമ്മേൻ. 1 സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ. ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ, +ഇപ്പോഴും, +എപ്പോഴും, +എന്നേയ്ക്കും, ആമ്മേൻ. 1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ. Keep praying, your moment awaits! -നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്..... -ഉപേക്ഷിക്കാത്തൊരു അമ്മയുണ്ട്... നമുക്ക് ഒരുമിച്ച് അമ്മയോട് പ്രാർത്ഥിക്കാം.... -പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് E-Mail ചെയ്യാവുന്നതാണ്: [email protected] Nasraayan Media Whatsapp Channel: https://whatsapp.com/channel/0029Va4UeozHltYB3DdB3q1V Nasraayan Media WhatsApp: https://chat.whatsapp.com/H31GsFSyUtF5LJLBIqvftL Insta Nasraayan:https://www.instagram.com/nasraayanmedia/ Facebook| https://www.facebook.com/Nasraayantekoode Telegram| https://t.me/nasraayantekoodeOfficial Subscribe| http://youtube.com/nasraayantekoode
🙏 ❤️ 22

Comments