Nasraayan Media Ministry
Nasraayan Media Ministry
June 5, 2025 at 06:48 PM
#ഉണരുംമുൻപേ... ജൂൺ ആറ് -പരിശുദ്ധ കുർബാനയുടെ അപ്പസ്തോലനായ വിശുദ്ധ നോർബട്ടിന്റെ തിരുനാൾ ആശംസകൾ! https://youtube.com/shorts/5BQgiH6tIjM?si=oudzOSas1_qmHmxC വിശുദ്ധ നോർബർട്ട് പുണ്ണ്യവാളാ, ബലഹീനരാണ് ഞങ്ങൾ... എങ്കിലും നസ്രായൻ ഈശോയുടെ തിരുഹൃദയത്തിന്റെ സംരക്ഷണത്താൽ ഞങ്ങളും പൊതിയപ്പെടാനും തിന്മയുടെ ശക്തികളിൽ നിന്നും കാത്തുരക്ഷിക്കപ്പെടാനും നീ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... തെറ്റുകളെ മനസിലാക്കി അവ തിരുത്തുവാനുള്ള ആത്മീയമായ കരുത്തു ഞങ്ങളിൽ സംജാതമാകുവാൻ അനുദിനം ഞങ്ങൾക്കായി അപേക്ഷിക്കണമേ... തിന്മയുടെ കൂട്ടങ്ങളിൽ നിന്നും അകറ്റി വിശുദ്ധിയുടെ പടവുകൾ കയറുവാൻ നിന്റെ പ്രാർത്ഥന ഞങ്ങൾക്കു കൂട്ടായിരിക്കണമേ... വിശുദ്ധ നോർബർട്ടെ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ...ആമ്മേൻ... 1 സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ. ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ, +ഇപ്പോഴും, +എപ്പോഴും, +എന്നേയ്ക്കും, ആമ്മേൻ. 1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ. Keep praying, your moment awaits! -നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്..... -ഉപേക്ഷിക്കാത്തൊരു അമ്മയുണ്ട്... നമുക്ക് ഒരുമിച്ച് അമ്മയോട് പ്രാർത്ഥിക്കാം.... -പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് E-Mail ചെയ്യാവുന്നതാണ്: [email protected] Nasraayan Media Whatsapp Channel: https://whatsapp.com/channel/0029Va4UeozHltYB3DdB3q1V Nasraayan Media WhatsApp: https://chat.whatsapp.com/H31GsFSyUtF5LJLBIqvftL Insta Nasraayan:https://www.instagram.com/nasraayanmedia/ Facebook| https://www.facebook.com/Nasraayantekoode Telegram| https://t.me/nasraayantekoodeOfficial Subscribe| http://youtube.com/nasraayantekoode
🙏 ❤️ 18

Comments