Nasraayan Media Ministry
Nasraayan Media Ministry
June 7, 2025 at 11:54 PM
#ഉണരുംമുൻപേ... -പന്തക്കുസ്താത്തിരുനാൾ ആശംസകൾ- https://youtube.com/shorts/q4W73oTcLAk?si=gPZQnRTBF4bIIjjK "സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കും... . (യോഹന്നാ‌ന്‍ 16/13)"എന്റെ ദൈവമായ കർത്താവെ, അവിടുത്തെ ഞാൻ വാഴ്ത്തുന്നു... ഈ പ്രഭാതത്തിൽ അങ്ങയുടെ സന്നിധിയിൽ കരങ്ങൾ ഉയർത്തി പ്രാർത്ഥിക്കുന്നവരെ കൈവിടരുതേ... പിതാവേ അവിടുത്തെ സന്നിധിയിൽ ഞാൻ എന്റെ ആത്മ ശരീരങ്ങളെ സമർപ്പിക്കുന്നു... ശുദ്ധീകരിക്കണമേ... ചെയ്തു പോയ എല്ലാ പാപങ്ങളെയും അവിടുന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ... പരിശുദ്ധ ആത്മാവേ, ജ്ഞാനം നൽകി ഈ ദിനത്തിൽ മുന്നോട്ട് നയിക്കണമേ... പാപകരമായ ചിന്തകളിൽ നിന്നും വിടുതലും, പുണ്യ ചിന്തകളോട് ഒരു അഭിനിവേശവും എന്റെ ഉള്ളിൽ നിറയപ്പെടട്ടെ... സ്നേഹവും, സന്തോഷവും, സമാധാനവും ഉള്ള ഒരു ദിനമായി ഇന്നേ ദിനത്തെ കർത്താവെ രൂപാന്തരപ്പെടുത്തണമേ... തിന്മയുടെ ശക്തികളെ സ്വർഗ്ഗത്തോട് കൂടെ നിന്ന് എതിര് ഇടുവാനും ഭൂമിയിലെ നന്മകളിൽ സന്തോഷിക്കുവാനും കൃപ നൽകണമേ. പരിശുദ്ധ ദൈവമാതാവേ, ഇന്നേ ദിനത്തിൽ 'അമ്മ പ്രത്യകമായി മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ... ഇനിയും നിറവേറപ്പെടാതെ പോയ പ്രാർത്ഥനകൾ പ്രത്യകമായി ദൈവ സന്നിധിയിൽ സമർപ്പിക്കണമേ. രോഗ അവസ്ഥകളിൽ കഴിയുന്ന കുടുംബങ്ങളിലേക്ക് അവിടുന്ന് തിരുകുമാരനുമായി കടന്നു ചെല്ലണമേ . ദുഃഖകരമായ അവസ്ഥകളിൽ കഴിയുന്ന മക്കളുടെ ജീവിതങ്ങളിൽ അവിടുന്ന് ഇടപെടണമേ... വലിയ വിടുതൽ നൽകി അനുഗ്രഹിക്കണമേ... പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ ഓർക്കുന്നു... ദൈവ വിശ്വാസത്തെ മുറുകെ പിടിക്കുവാനും ലോകത്തിനു മുൻപിൽ വിശ്വാസത്തിനു സാക്ഷികൾ ആകുവാനും അവരെ ഒരുക്കണമേ... ലോകമെങ്ങും കർത്താവെ, അവിടുത്തെ സുവിശേഷ് ജ്വാല നിറയപ്പെടട്ടെ... ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ, +ഇപ്പോഴും, +എപ്പോഴും, +എന്നേയ്ക്കും, ആമ്മേൻ. 1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ. Keep praying, your moment awaits! -നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്..... -ഉപേക്ഷിക്കാത്തൊരു അമ്മയുണ്ട്... നമുക്ക് ഒരുമിച്ച് അമ്മയോട് പ്രാർത്ഥിക്കാം.... -പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് E-Mail ചെയ്യാവുന്നതാണ്: [email protected] Nasraayan Media Whatsapp Channel: https://whatsapp.com/channel/0029Va4UeozHltYB3DdB3q1V Nasraayan Media WhatsApp: https://chat.whatsapp.com/H31GsFSyUtF5LJLBIqvftL Insta Nasraayan:https://www.instagram.com/nasraayanmedia/ Facebook| https://www.facebook.com/Nasraayantekoode Telegram| https://t.me/nasraayantekoodeOfficial Subscribe| http://youtube.com/nasraayantekoode
🙏 ❤️ 👍 36

Comments