
Nasraayan Media Ministry
June 10, 2025 at 12:16 AM
#ഉണരുംമുൻപേ...
“ഞാന്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു... ദൈവമായ കര്‍ത്താവേ, അങ്ങാണ് ശക്തമായ കരംനീട്ടി ആകാശവും ഭൂമിയും സൃഷ്ടിച്ചത്... ഒന്നും അങ്ങേയ്ക്ക് അസാധ്യമല്ല...”
https://youtube.com/shorts/Gtb8d31r6lA?si=C77dUlGAOHVSeRXe
സ്നേഹനിധിയായ ഈശോയെ, അങ്ങേയ്ക്ക് അസാധ്യമായി ഒന്നും തന്നെയില്ലല്ലോ... ഞാൻ എത്ര ബലഹീനൻ ആണെങ്കിലും, എന്റെ ജീവിതത്തിൽ ഞാൻ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ എത്ര കാഠിന്യമേറിയതാണെങ്കിലും, അവയെയൊക്കെ തരണം ചെയ്യാൻ, നാഥാ, എനിക്ക് നിന്റെ കൃപ മാത്രം മതി... എന്നെ അനുനിമിഷം ശക്തനാക്കുന്ന നിന്നിലൂടെ എനിക്കെല്ലാം ചെയ്യാൻ സാധിക്കുമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു... എന്റെ യുക്തിയ്ക്കും ബുദ്ധിയ്ക്കും അതീതമായ പ്രശ്നങ്ങൾക്കും അങ്ങേ പക്കലുത്തരമുണ്ടെന്ന് ഞാനറിയുന്നു... ഈശോയെ ഞാൻ പരാജയപ്പെടുന്നിടത്തു നിന്റെ കരങ്ങൾ പ്രവർത്തിക്കുന്നതു കാണുവാൻ എനിക്കിടയാക്കണമേ.... ആമ്മേൻ! സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!
-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-ഉപേക്ഷിക്കാത്തൊരു അമ്മയുണ്ട്...
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]
Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V
Nasraayan Media WhatsApp:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL
Insta Nasraayan:https://www.instagram.com/nasraayanmedia/
Facebook| https://www.facebook.com/Nasraayantekoode
Telegram| https://t.me/nasraayantekoodeOfficial
Subscribe| http://youtube.com/nasraayantekoode
🙏
❤️
27