
Nasraayan Media Ministry
June 10, 2025 at 11:21 PM
#ഉണരുംമുൻപേ...
"ദൈവത്തിൽ മാത്രമാണ് എനിക്കാശ്വാസം... അവിടുന്നാണ് എനിക്കു പ്രത്യാശ നൽകുന്നത്..." (സങ്കീർത്തനം:62/5).
https://youtube.com/shorts/YcunejSrDkE?si=q6LrTOnwIdApaOsW
ഈശോയേ, സഹജരോടുള്ള കരുണയിലും ദൈവാശ്രയബോധത്തിലും ജീവിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളവിടുത്തെ സന്നിധിയിൽ അണയുന്നു... ജീവിതത്തിൽ ചിലപ്പോഴെങ്കിലും ഒന്നു പങ്കു വച്ചാൽ കുറയുന്ന ഞങ്ങളുടെ സങ്കടങ്ങളും... പകുത്തെടുത്താൽ കുറയുന്ന ഞങ്ങളുടെ ഹൃദയഭാരങ്ങളുമായി അത്രയേറെ വിശ്വസ്ഥരും പ്രിയപ്പെട്ടവരുമായവരെ ഞങ്ങൾ സമീപിക്കാറുണ്ട്... എന്നാൽ പലപ്പോഴും ഞങ്ങളാഗ്രഹിക്കുന്ന സമാശ്വാസത്തിനു പകരം ഞങ്ങളോട്ടും ആഗ്രഹിക്കാത്ത സഹതാപമോ... അവരുടെ ആവശ്യനേരങ്ങളിൽ ഞങ്ങളുടെ നേരെ പ്രയോഗിക്കാനുള്ള ഒരായുധമോ ആയി ഞങ്ങളുടെ സങ്കടങ്ങൾ പരിഹസിക്കപ്പെടുന്നത് പലപ്പോഴും ഞങ്ങൾക്ക് മറ്റൊരു തീരാവേദനയ്ക്ക് കാരണമാകുന്നു... ഈശോയേ, ഞങ്ങളുടെ എല്ലാ ദുഃഖങ്ങൾക്കും കുറവുകൾക്കും ഉപരിയായി അങ്ങയിൽ ആശ്രയം കണ്ടെത്താനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു... ഞങ്ങളുടെ ജീവിതത്തിലെ നിരാശയുടെ നിമിഷങ്ങളിലൊക്കെയും അങ്ങയുടെ സ്നേഹത്താൽ ഞങ്ങളെ പൊതിഞ്ഞു പിടിക്കുകയും... ഏറെ ഹൃദ്യമായ ഒരടുപ്പവും വിശ്വാസവുമേകി അങ്ങയോട് ഞങ്ങളെ ചേർത്തു നിർത്തുകയും ചെയ്യണമേ... എല്ലാറ്റിലുമുപരി ഞങ്ങളുടെ എല്ലാ ഹൃദയവിചാരങ്ങളും മാനസിക സംഘർഷങ്ങളും അങ്ങയോട് പങ്കുവയ്ക്കാനുള്ള തുറവിയും സഹായവുമേകി അങ്ങു തന്നെ ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ... ആമ്മേൻ! സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!
-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-ഉപേക്ഷിക്കാത്തൊരു അമ്മയുണ്ട്...
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]
Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V
Nasraayan Media WhatsApp:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL
Insta Nasraayan:https://www.instagram.com/nasraayanmedia/
Facebook| https://www.facebook.com/Nasraayantekoode
Telegram| https://t.me/nasraayantekoodeOfficial
Subscribe| http://youtube.com/nasraayantekoode
🙏
❤️
18