Nasraayan Media Ministry
Nasraayan Media Ministry
June 12, 2025 at 12:31 AM
#ഉണരുംമുൻപേ... "ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല... ഞാൻ നിങ്ങളുടെ അടുത്തേക്കു വരും..." (യോഹന്നാൻ -14/18)... https://youtube.com/shorts/1YVwuQBUJ3k?si=aK5yKcYRA398Rbly സ്നേഹപിതാവായ ദൈവമേ, ഈ പ്രഭാതത്തിലും എല്ലാറ്റിലുമുപരിയായ മനോശരണത്തോടെ ഞങ്ങൾ അങ്ങിൽ ആശ്രയിക്കുന്നു... ദിനവും ഞങ്ങളുടെ ആലോചനകൾക്കും ആകുലതകൾക്കും ഉപരിയായി ഞങ്ങളെ വഴിനടത്തുന്ന സ്നേഹ പരിപാലനക്കു നന്ദി പറയുന്നു... നിത്യവും നിരവധിയായ പ്രതിസന്ധികളെയും മനക്ലേശങ്ങളെയും ഞങ്ങൾക്ക് ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്നു... ആരും കൂടെയില്ലെന്നു തോന്നുന്ന ഭാരമേറ്റുന്ന ചില ജീവിതാനുഭവങ്ങൾ... വിശ്വസിച്ചവരിൽ നിന്നും സ്നേഹിച്ചവരിൽ നിന്നും അവർ അരികിൽ വേണമെന്ന് ഏറ്റവും ആവശ്യമായ നേരങ്ങളിൽ അവഗണിക്കപ്പെട്ടതിന്റെയും തിരസ്കരിക്കപ്പെട്ടതിന്റെയും ഹൃദയ വേവുകൾ... ആരും സഹായമില്ലാത്തതിന്റെയും മിത്രങ്ങൾ പോലും ശത്രുക്കളാകുകയും ചെയ്യുന്ന ജീവിതത്തിന്റെ ദുരവസ്ഥകൾ... കർത്താവേ, അലിവോടെ അങ്ങു ഞങ്ങളുടെ കൂടെയുണ്ടാവണേ... ഞങ്ങളുടെ അനാഥത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും തിക്താനുഭവങ്ങളിൽ ആശ്വാസമായി അങ്ങു കടന്നു വരണമേ... അവിടുത്തെ കൃപയുടെ ശക്തിയിലും സാനിധ്യത്തിലും ഞങ്ങൾക്കഭയമരുളുകയും ചെയ്യണമേ... ആമ്മേൻ! സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ, +ഇപ്പോഴും, +എപ്പോഴും, +എന്നേയ്ക്കും, ആമ്മേൻ. 1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ. Keep praying, your moment awaits! -നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്..... -ഉപേക്ഷിക്കാത്തൊരു അമ്മയുണ്ട്... -പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് E-Mail ചെയ്യാവുന്നതാണ്: [email protected] Nasraayan Media Whatsapp Channel: https://whatsapp.com/channel/0029Va4UeozHltYB3DdB3q1V Nasraayan Media WhatsApp: https://chat.whatsapp.com/H31GsFSyUtF5LJLBIqvftL Insta Nasraayan:https://www.instagram.com/nasraayanmedia/ Facebook| https://www.facebook.com/Nasraayantekoode Telegram| https://t.me/nasraayantekoodeOfficial Subscribe| http://youtube.com/nasraayantekoode
🙏 ❤️ 12

Comments