
Jamaat-e-Islami Hind Kerala
May 22, 2025 at 02:39 PM
ഇസ്രയേലിൻ്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ഗോൾഡ മെയ്റിനോട് 1969ൽ മാധ്യമ പ്രവർത്തകർ പ്രസക്തമായ ഒരു ചോദ്യമുന്നയിക്കുന്നുണ്ട്.
"നിങ്ങൾ ഫലസ്തീൻ മണ്ണ് ഇത്തരത്തിൽ അന്യായമായി പിടിച്ചടക്കുകയാണെങ്കിൽ വർഷങ്ങൾക്കു ശേഷം ഫലസ്തീൻ എവിടെയെന്ന് ലോകം നിങ്ങളോട് ചോദിക്കുമ്പോൾ നിങ്ങളതിന് എന്ത് മറുപടിയാണ് പറയുക?"
ഒരു കൊല്ലുന്ന പുഞ്ചിരിയോടെ അവരതിന് നൽകിയ മറുപടി
"നൂറ് കൊല്ലം കഴിയുമ്പോൾ ഫലസ്തീൻ എന്ന പേര് പറയുന്ന ഒരാൾ പോലും ലോകത്ത് ഉണ്ടാവുകയില്ല" എന്നതായിരുന്നു.
1969ൽ ഗോൾഡ മെയ്റ് ദീർഘദൃഷ്ടിയോടെ നടത്തുന്ന ഈ കൊലവിളി പൂർത്തീകരിക്കാനുള്ള ഭീകരശ്രമമാണ് ഇസ്രയേൽ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്.
ഫലസ്തീൻ അധിനിവേശത്തിന് നൂറ്റാണ്ടുകളുടെ മൂപ്പേറിയിട്ടും ഇസ്രയേലിൻ്റെ കൊലവെറിക്ക് ശമനമായിട്ടില്ല. മനുഷ്യാവകാശ നിയമങ്ങളെ ഒന്നടങ്കം പുച്ഛിച്ച് തള്ളിക്കൊണ്ടും അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടും ലോക ഭൂപടത്തിൽ നിന്നും ഫലസ്തീനെന്ന രാഷ്ട്രത്തെ തുടച്ചുനീക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. 1917ലെ കുപ്രസിദ്ധമായ ബാൾഫർ പ്രഖ്യാപനത്തിന് മുമ്പുവരെ ഫലസ്തീൻ എന്നത് പ്രവിശാലമായ ഒരു രാഷ്ട്രമായിരുന്നെങ്കിൽ ഇന്നത് പക്ഷേ ഗസ്സ എന്ന കൊച്ചു തുരുത്തായി ചുരുങ്ങിപ്പോയിരിക്കുന്നു. ഗസ്സയിലെ ഈ അവസാന മണൽ തരികൾ കൂടി കവർന്നെടുക്കാനും ഒടുവിലത്തെ ഫലസ്തീനി യെയും ഉൻമൂലനം ചെയ്യാനുമുള്ള വംശീയ നീക്കമാണ് ഇപ്പോൾ ഇസ്രയേൽ നടത്തുന്നത്.
സയണിസ്റ്റ് വംശീയ ഭീകരർ ഗസ്സയിലെ കൊച്ചു കുഞ്ഞുങ്ങളെവരെ ക്രൂരമായി കൂട്ടക്കൊല നടത്തിക്കൊണ്ടിരിക്കുകയാണ്. ഗസ്സ ഇന്ന് നമ്മോട് പങ്കുവെക്കുന്നത് പിറന്ന മണ്ണിൽ നിന്ന് വേര് പിഴുതെടുക്കപ്പെടുന്നവരുടെ കണ്ണീരും ആർത്തനാദങ്ങളുമാണ്.
അവശേഷിച്ച ഗസ്സയിലെ മണ്ണിൽ തങ്ങളുടെ കുഞ്ഞുങ്ങളുടെ കബറുകൾ കുഴിച്ച് തളർന്ന ഫലസ്തീനികൾ നീറ്റലുണ്ടാക്കുന്ന ഒരു ചോദ്യചിഹ്നമായി ലോകത്ത് മാറുകയാണ്. അതിനാൽ
മനുഷ്യ മഹത്വത്തിൽ വിശ്വാസമുള്ള ലോകത്തെ ഒരു പൗരനും
ഈ ഭീകര കൃത്യങ്ങൾക്ക് നേരെ മൗനിയാകാൻ ന്യായങ്ങളില്ല. ഗസ്സക്കൊപ്പം നിൽക്കുക എന്നത് നമ്മിലെ മനുഷ്യത്വം മരിച്ചിട്ടില്ലെന്ന വിളംബരം കൂടിയാണ്. ഫലസ്തീനികളുടെ അതിജീവന പോരാട്ടം വിജയിക്കാനുള്ളതാണ് ,അത് വിജയിച്ചേ മതിയാകൂ ,നമ്മുടെ പ്രാർഥനയിൽ, ഐക്യദാർഢ്യത്തിൽ മനുഷ്യരെന്ന പദവിയിൽ നിന്നും പ്രകാശവർഷങ്ങൾക്കപ്പുറം മാറ്റിനിർത്തപ്പെട്ട ആ ജനതയുണ്ടെന്ന് നാം ഉറപ്പുവരുത്തുക.
🔰
https://www.facebook.com/share/p/1AhZ775wjR/?mibextid=wwXIfr

😢
❤️
5