Konni Vartha
Konni Vartha
June 11, 2025 at 06:37 PM
*കോന്നി വാര്‍ത്ത എഡിറ്റോറിയല്‍ :വനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് "കൂച്ചുവിലങ്ങിട്ടു "നിര്‍ത്താന്‍ വനം വകുപ്പിന്‍റെ പുതിയ അടവ്* konnivartha.com: *വനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ കോന്നിയില്‍ നിന്നും വരുന്ന സാഹചര്യത്തില്‍ വനവുമായി ബന്ധപ്പെട്ടുള്ള മാധ്യമ വാര്‍ത്തകള്‍ തടയിടുക എന്ന ലക്ഷ്യത്തോടെ വനം വകുപ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നടത്തുന്ന ഏകദിന ശില്‍പ്പശാല ജനകീയമായി തള്ളിക്കളയുന്നു . കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വെച്ച് 'വനത്തിനുള്ളിലെ മാധ്യമപ്രവര്‍ത്തനം' സംബന്ധിച്ച ഏകദിനശില്‍പശാല (ജൂണ്‍ 12) രാവിലെ 10 ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്‍ കമലാഹര്‍ ഉദ്ഘാടനം ചെയ്യും എന്നാണ് അറിയിപ്പ് . വന്യ മൃഗ ശല്യം രൂക്ഷമാകുമ്പോള്‍ വനം വകുപ്പ് "തങ്ങളുടെ ഭാഗം വെള്ള "പൂശാന്‍ ഉള്ള നീക്കത്തിന്‍റെ ഭാഗമായി നടത്തുന്ന ഈ പരിപാടി ജനകീയ ചിന്ത ഉള്ള മാധ്യമങ്ങള്‍ തള്ളി കളയുന്നു : വനം വകുപ്പ് മന്ത്രിയും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അടക്കമുള്ള ജീവനക്കാര്‍ ജനകീയ പക്ഷം നില്‍ക്കുക . കാടിറങ്ങി വരുന്ന വന്യ മൃഗം നാട്ടില്‍ നടത്തുന്ന നാശം സംബന്ധിച്ച് കൃത്യമായ വാര്‍ത്ത ജനങ്ങളില്‍ എത്തിക്കാന്‍ ബാധ്യത ഉള്ള മാധ്യമ പ്രവര്‍ത്തകരെ ശില്‍പ്പശാലയുടെ പേരില്‍ ഇരുത്താം എന്ന് വനം വകുപ്പിലെ മേലാള പ്രഭുക്കള്‍ കരുതണ്ട* https://www.konnivartha.com/2025/06/11/forest-departments-new-strategy-to-curb-forest-related-news/

Comments