മലയാളം സിനിമ കവല - Malayalam
മലയാളം സിനിമ കവല - Malayalam
May 28, 2025 at 09:41 AM
*ടാൻസാനിയൻ ഇൻഫ്ലുവെൻസർ കിലി പോളിൻ്റെ ജീവിതം സിനിമയാവുന്നു; "മാസായി വാറിയർ" ഒക്ടോബറിൽ...* മലയാളികളുടെ മനസിൽ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസർ ആണ് കിലി പോൾ എന്ന മലയാളികളുടെ ‘ഉണ്ണിയേട്ടന്‍’. ലിപ്സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം യൂസഫ് കിംസേര എന്ന കിലിയെ ഇന്ന് 10.4 മില്യൻ ആളുകൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ന‍ൃത്തം ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ കിലി പോൾ തന്നെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കിളിയുടെ ജന്മസ്ഥലമായ ടാൻസാനിയയിൽ തന്നെയാണ് പ്രധാന ലൊക്കേഷനുകൾ. ഇന്നസെൻ്റ് എന്ന ചിത്രത്തിന് ശേഷം സതീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കിലി പോൾ ആദ്യമായി അഭിനയിച്ച മലയാള സിനിമയുമാണ് 'ഇന്നസെന്റ്'. മലയാളത്തിന് പുറമെ മാസായി, ഇംഗ്ലീഷ്, സ്വാഹിലി, സിംഹള, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ടാഗലോഗ്, ജർമ്മൻ, അറബിക്, ഉസ്ബെക്കിസ്ഥാൻ, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഉറുദു, ജാപ്പനീസ്, പഷ്തോ, സിന്ധി, ബലൂച്, പഞ്ചാബി തുടങ്ങി 25ലധികം ഭാഷകളിൽ ആണ് ചിത്രം ഒരുക്കുന്നത്.
Image from മലയാളം സിനിമ കവല - Malayalam: *ടാൻസാനിയൻ ഇൻഫ്ലുവെൻസർ കിലി പോളിൻ്റെ ജീവിതം സിനിമയാവുന്നു; "മാസായി വാറ...
❤️ 😂 😮 👍 11

Comments