
Quran Status
May 19, 2025 at 02:05 AM
*അല്ലാഹുവല്ലാത്തവര്‍ക്ക് പടച്ചുണ്ടാക്കാനാവുന്നതല്ല ഈ ഖുര്‍ആന്‍. മുമ്പുള്ള വേദപുസ്തകങ്ങളെ സത്യപ്പെടുത്തുന്നതും ദൈവിക വചനങ്ങളുടെ വിശദീകരണവുമാണിത്. ഇതിലൊട്ടും സംശയിക്കേണ്ടതില്ല. ഇതു ലോകനാഥനില്‍ നിന്നുള്ളതുതന്നെയാണ്.*
*അതല്ല; ഇതു പ്രവാചകന്‍ കെട്ടിച്ചമച്ചതാണെന്നാണോ അവര്‍ പറയുന്നത്? പറയുക: ''അങ്ങനെയെങ്കില്‍ അതിനു സമാനമായ ഒരധ്യായം നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവൊഴികെ നിങ്ങള്‍ക്ക് കിട്ടാവുന്നവരെയൊക്കെ സഹായത്തിനു വിളിച്ചുകൊള്ളുക; നിങ്ങള്‍ സത്യവാന്മാരെങ്കില്‍!''*
*എന്നാല്‍ കാര്യമിതാണ്. തങ്ങള്‍ക്ക് അറിയാന്‍ കഴിയാത്തവയെയൊക്കെ അവര്‍ തള്ളിപ്പറഞ്ഞു. ഏതൊന്നിന്റെ അനുഭവസാക്ഷ്യം തങ്ങള്‍ക്കു വന്നെത്തിയിട്ടില്ലയോ അതിനെയും അവര്‍ തള്ളിപ്പറഞ്ഞു. ഇതുപോലെയാണ് അവരുടെ മുമ്പുള്ളവരും കള്ളമാക്കിത്തള്ളിയത്. നോക്കൂ: ആ അക്രമികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്* .
It is not ˹possible˺ for this Quran to have been produced by anyone other than Allah. In fact, it is a confirmation of what came before, and an explanation of the Scripture. It is, without a doubt, from the Lord of all worlds.
Or do they claim, “He1 made it up!”? Tell them ˹O Prophet˺, “Produce one sûrah like it then, and seek help from whoever you can—other than Allah—if what you say is true!”
In fact, they ˹hastily˺ rejected the Book without comprehending it and before the fulfilment of its warnings. Similarly, those before them were in denial. See then what was the end of the wrongdoers!
_Quran 10:37-39_
_________________________
*ദിവസവും ഖുർആൻ സ്റ്റാറ്റസ് വീഡിയോ ലഭിക്കാൻ...*
*Join WhatsApp group* :👇
https://chat.whatsapp.com/GomTu5qwkbwIv3heyOzxmC
*Join WhatsApp channel* 👇
https://whatsapp.com/channel/0029VakWOqi1t90kooGu4T3I
നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കൂ 💕
❤️
👍
🙏
5