University Of Calicut official
                                
                            
                            
                    
                                
                                
                                May 29, 2025 at 02:21 PM
                               
                            
                        
                            *കാലിക്കറ്റിൽ മൂന്നാം സെമസ്റ്റർ ബിരുദ പാo പുസ്തകങ്ങൾ തയ്യാർ*
കാലിക്കറ്റ് സർവകലാശാല FYUGP മൂന്നാം സെമസ്റ്റർ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി. സർവകലാശാലയുടെ പബ്ലിക്കേഷൻ വിഭാഗം പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ അച്ചടി സർവകലാശാലാ പ്രസ്സിൽ പൂർത്തിയായി വരികയാണ്. ഇംഗ്ലീഷ്, മലയാളം ഫൗണ്ടേഷൻ കോഴ്സ് ഉൾപ്പെടെ 18 പുസ്തങ്ങളാണ് ഇത്തവണ പ്രസിദ്ധീകരിക്കുന്നത്. പുസ്തങ്ങൾ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ സിൻഡിക്കേറ്റ് അംഗം ഡോ.കാവുമ്പായി ബാലകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. അക്കാദമിക വർഷം തുടങ്ങുന്നതിനു മുൻപ് തന്നെ പാഠപുസ്തകങ്ങൾ തയ്യാറാക്കിയത് സർവകലാശാലയുടെ നേട്ടമാണ്. ചടങ്ങിൽ സിൻഡിക്കേറ്റ് പബ്ലിക്കേഷൻ സ്റ്റാൻ്റിങ്ങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി.കെ ഖലീമുദ്ധീൻ, ടി.ജെ. മാർട്ടിൻ , ഡോ. കെ. മുഹമ്മദ് ഹനീഫ, അഡ്വ. എം.ബി. ഫൈസൽ, എ.കെ. അനുരാജ്, ഇ. അബ്ദു റഹിം, രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, മറ്റു സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. എൽ.ജി. ലിജീഷ്, ഡോ. മുഹമ്മ് സലീം, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. പി.പി. പ്രദ്യുമ്നൻ, ഡോ. ടി. വസുമതി, ഡോ.പി. സുശാന്ത്, പബ്ലിക്കേഷൻ ഓഫീസർ ഡോ. റീഷ കാരള്ളി, പ്രസ്സ് സൂപ്രണ്ട് വിജേഷ് തുടങ്ങിയവർ പങ്കെടുത്തു.