University Of Calicut official
University Of Calicut official
May 30, 2025 at 09:26 AM
*ബി.വോക്.* *പ്രവേശനം 2025 - 2026* കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് 2025 - 2026 അധ്യയന വർഷത്തെ ബി.വോക്. ബിരുദ പ്രോഗ്രാം പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നാലു വർഷ ബിരുദ പ്രോഗ്രാം രജിസ്ട്രേഷനോടൊപ്പം വെബ്സൈറ്റിൽ ലഭ്യമാണ്. ജൂൺ 9-ന് വൈകീട്ട് അഞ്ചു മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് എസ്.സി. / എസ്.ടി. - 205/- രൂപ, മറ്റുള്ളവർ - 495/- രൂപ. മറ്റു ബിരുദ പ്രോഗ്രാമുകൾക്ക് ഇതിനോടകം അപേക്ഷിച്ചവർക്ക് അധിക ഫീസ് കൂടാതെ എഡിറ്റ് ഓപ്‌ഷൻ ഉപയോഗിച്ച് ബി.വോക്. പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റസ് ലോഗിനിൽ ലഭ്യമാകും. എഡിറ്റ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. മാനേജ്‌മന്റ്, സ്പോർട്സ് എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷനു പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളുമായി ബന്ധപ്പെട്ട് നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടാതാണ്. വിശദ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2660600, 2407016, 2407017, 2407152.
Image from University Of Calicut official: *ബി.വോക്.*  *പ്രവേശനം 2025 - 2026*  കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ...

Comments