University Of Calicut official
University Of Calicut official
May 30, 2025 at 11:39 AM
*ഗസ്റ്റ് അധ്യാപക നിയമനം* കാലിക്കറ്റ് സർവകലാശാലാ ഡെവലപ്മെന്റ് സ്റ്റഡീസ് പഠനവകുപ്പിൽ ഇന്റഗ്രേറ്റഡ് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് കോഴ്‌സിലേക്ക് ഇക്കണോമിക്സ് (5 ഒഴിവ്), സോഷ്യോളജി (1 ഒഴിവ്), ജിയോഗ്രഫി (1 ഒഴിവ്) എന്നീ വിഷയങ്ങളിൽ 2025 - 2026 അധ്യയന വർഷ ത്തേക്ക് മണിക്കൂർ വേതനാടിസ്ഥനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. യോഗ്യത യു.ജി.സി. മാനദണ്ഡപ്രകാരം. താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ / പകർപ്പുകൾ സഹിതം സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസിൽ ഹാജരാകേണ്ടതാണ്. വിഷയം, തീയതി, സമയം എന്നിവ ക്രമത്തിൽ :- ഇക്കണോമിക്സ് - ജൂൺ 10 - രാവിലെ 11 മണി, സോഷ്യോളജി - ജൂൺ 11 - രാവിലെ 10.30, ജിയോഗ്രഫി - ജൂൺ 11 - ഉച്ചക്ക് 1.30 മണി. ഫോൺ : 8606622200, 8089841996.

Comments