University Of Calicut official
University Of Calicut official
May 30, 2025 at 02:16 PM
*അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പി.ജി.* *പ്രവേശനം 2025 - 2026* കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് 2025 - 2026 അധ്യയന വർഷത്തെ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് എസ്.സി. / എസ്.ടി. - 205/- രൂപ, മറ്റുള്ളവർ - 495/- രൂപ. അപേക്ഷകർ നിർബന്ധമായും അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റസ് ലോഗിനിൽ ലഭ്യമാകും. എഡിറ്റ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. മാനേജ്‌മന്റ്, സ്പോർട്സ് എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷനു പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളുമായി ബന്ധപ്പെട്ട് നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടാതാണ്. വിശദ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2660600, 2407016, 2407017, 2407152.
Image from University Of Calicut official: *അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പി.ജി.*  *പ്രവേശനം 2025 - 2026*  കാലിക്കറ്റ് ...

Comments