Wisdom Students
June 5, 2025 at 11:42 AM
*തത്വത്തിൽ ഇപ്രാവശ്യം ബലിപെരുന്നാളിന് വിദ്യാലയങ്ങൾക്ക് സർക്കാർ വക അവധിയില്ല.*
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
https://www.facebook.com/share/p/1EoSH2qZ16/
✍️ *ടി.കെ അഷറഫ്*
ജന.സെക്രട്ടറി
വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ
🗓️ കലണ്ടറിൽ വെള്ളിയാഴ്ചയായിരുന്നു അവധി രേഖപ്പെടുത്തിയിരുന്നത്. കേരളത്തിൽ മാസപ്പിറവി ദർശിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ശനിയാഴ്ചയിലേക്ക് മാറിയ സാഹചര്യത്തിലാണ് സർക്കാർ വെള്ളിയാഴ്ച അവധി ഒഴിവാക്കി പ്രവർത്തി ദിനമാക്കിയത്.
ശനി, ഞായർ വിദ്യാലയങ്ങൾക്ക് അല്ലെങ്കിലും അവധിയാണ്.
🕌 രണ്ട് പെരുന്നാളുകൾക്ക് മിനിമം മൂന്ന് ദിവസമെങ്കിലും അവധി നൽകണമെന്ന ആവശ്യം എത്രയോ കാലമായി ഉയരുന്നതാണ്. അതിന് സാധ്യമല്ലെങ്കിൽ രണ്ട് ദിവസമെങ്കിലും നൽകുമ്പോഴാണ് വിദൂര ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് വീട്ടിലെത്തി പെരുന്നാളാഘോഷിച്ച് തിരിച്ച് ജോലിക്കെത്താൻ കഴിയുകയുള്ളൂ.
🕋 ഇപ്രാവശ്യം കേരളത്തിൽ നാളെ (വെളളിയാഴ്ച) വളരെ പ്രാധാന്യമുള്ള അറഫ നോമ്പിൻ്റെ ദിനം കൂടിയാണ്. കലണ്ടറിൽ ചുവപ്പുള്ളതിനാൽ ഈ സമയം വരേയും നാളെ അവധിയാണന്ന ഉറപ്പിലാണ് അധ്യാപകരും വിദ്യാർഥികളും ഉണ്ടായിരുന്നത്. പെട്ടെന്ന് നാളെ പ്രവർത്തി ദിനമാക്കിക്കൊണ്ടുള്ള സർക്കാറിൻ്റെ അറിയിപ്പ് ഒരു വിഭാഗത്തിൻ്റെ ആഘോഷത്തോടുള്ള അവഗണനയായി മാത്രമേ കാണാനാകൂ..
🔥 പ്രതിപക്ഷവും അധ്യാപക സംഘടനകളും ഇക്കാര്യം സർക്കാറിൽ ഉന്നയിക്കണമെന്നും ആവശ്യപ്പെടുന്നു.
സർക്കാർ ഈ ഇലക്ഷൻ സമയത്ത് അനാവശ്യ വിവാദങ്ങൾക്ക് തിരികൊളുത്താതിരിക്കലാണ് വിവേകം.
തീരുമാനം പുനപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

👍
❤️
🔥
🫥
36