Wisdom Students
June 7, 2025 at 08:19 AM
*കലയിലും ബിസിനസിലും തത്വശാസ്ത്രത്തിലും അഗ്രഗണ്യരായിരുന്നു ബാബിലോണിലെ ഊർ പട്ടണം.*
എന്നാൽ സമ്പൂർണ്ണാർത്ഥത്തിൽ വിഗ്രഹങ്ങളുടെ ഭരണം! ഗോത്രങ്ങൾ കുലദൈവങ്ങളെച്ചൊല്ലി അഭിമാനിച്ചു, അവയ്ക്ക് ആരാധനകൾ നിർലോഭം നൽകി. ഭരണാധികാരികളാകട്ടെ, പുരോഹിത വർഗ്ഗത്തിന്റെ ചൊല്പടിയിൽ.
അവിടെയാണ് വിഗ്രഹ കച്ചവടക്കാരനായ ആസറിന് ഒരു മകൻ പിറക്കുന്നത്.. പിന്നീട് ‘കടമകൾ പൂർത്തിയാക്കി’ എന്ന് ലോകം പടച്ചവൻ സർട്ടിഫിക്കറ്റ് നൽകിയ ‘ഖലീലുല്ലാഹ്’ ഇബ്രാഹീം നബി (അ).
ജനിച്ചതും ജീവിച്ചതും പ്രബോധനം ചെയ്തതും വഫാത്തായതും ഇതേ സാമൂഹിക സാഹചര്യത്തിൽ. പക്ഷെ ‘വ ഇബ്രാഹീമല്ലദീ വഫ്ഫാ’! ബഹുമത സമൂഹത്തിൽ ഒരു പൂർണ്ണ മുസ്ലിമായി ജീവിക്കാം എന്നതിന് ആദർശപിതാവിനോളം മറ്റൊരു ഉദാഹരണം വേറെയില്ല.
പ്രയാസങ്ങളാണ്, വെല്ലുവിളികളാണ്, അകറ്റിനിർത്തലാണ്.. എങ്കിലും ആദർശത്തിൽ No compromise!
ഇസ്ലാമിക ആദർശത്തിൽ ജനിച്ചു എന്നത് കൊണ്ട് മാത്രം സന്തോഷമെന്താണ് എന്ന് അറിഞ്ഞിട്ടില്ലാത്ത, ആഘോഷമെന്താണ് എന്ന് അനുഭവിച്ചിട്ടില്ലാത്ത The children of Gaza - ഗാസ മുനമ്പിലെ കുഞ്ഞുങ്ങളെ മറക്കുന്നതെങ്ങനെ?
തകർന്നുതരിപ്പണമായ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഷെല്ലുകളുടെയും മിസൈൽ അവശിഷ്ടങ്ങളുടെയും ഓരം നിന്ന് പായ വിരിച്ച് അവരും നമസ്കരിച്ചിട്ടുണ്ട്,
ബലി നൽകാൻ മൃഗങ്ങൾക്ക് ക്ഷാമമുണ്ടെങ്കിലും കൈയിലുള്ള ബാക്കി വന്ന ഭക്ഷണപ്പൊതികളും മധുരവും പരസ്പരം പങ്കുവെച്ച് അവരും സന്തോഷിക്കാൻ ശ്രമിക്കുന്നുണ്ട്..
ഈദ് ആഘോഷം തുടങ്ങിയ ശേഷം മാത്രം ഇതുവരെ 42 പേരെ അവർ അല്ലാഹുവിന്റെ അനുഗ്രഹങ്ങളിലേക്ക് യാത്രയയച്ചിട്ടുണ്ട്..
ഓർക്കാം, അവരെക്കൂടി.
പ്രാർത്ഥിക്കാം, അവർക്ക് വേണ്ടി.
_ഏവർക്കും സ്നേഹം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ._
❤️
🤲
🇵🇸
🥹
👍
💌
🙏
24