Wisdom Students
June 12, 2025 at 03:02 PM
*മനുഷ്യൻ എത്ര പുരോഗമിച്ചാലും അവൻ നിസ്സഹായനാണെന്ന് വീണ്ടും നമ്മെ ഓർമ്മപ്പെടുത്തുന്നതാണ് അഹമ്മദാബാദിൽ ഇന്ന് ഉച്ചയോടെ ഉണ്ടായ വിമാനദുരന്തം.* പറന്നുയർന്ന് മിനിറ്റുകൾക്കകം കെട്ടിടത്തിൽ ഇടിച്ച് തീഗോളമായി മാറുന്ന ആ ദൃശ്യം ഏത് കഠിന ഹൃദയത്തെയും പിടിച്ചുലക്കുന്നതാണ്.വിമാനത്തിലും വിമാനം ഇടിച്ച കെട്ടിടത്തിലും ഉണ്ടായിരുന്നവരടക്കം 250ലധികം പേരുടെ ജീവനുകൾ ഇതിനകം പൊലിഞ്ഞതായാണ് വരുന്ന വാർത്തകൾ. അത്ഭുതകരമായി ഒരാൾ രക്ഷപ്പെട്ട ആശ്വാസ വാർത്തയും വരുന്നുണ്ട്. ഈ കഴിഞ്ഞ ദിവസങ്ങളിലാണ് കേരളത്തിൻ്റെ കടൽത്തീരത്ത് രണ്ട് കപ്പലുകൾ അപകടത്തിൽപ്പെട്ട് അഗ്നിയണക്കാനാവാതെ ഉത്കണ്ഠയുടെ ദിനങ്ങൾ തള്ളിനീക്കേണ്ടി വന്നത്. 2020 ഓഗസ്റ്റ് മാസത്തിൽ കരിപ്പൂരിൽ ഉണ്ടായ വിമാനദുരന്തമാണ് ഈ ഘട്ടത്തിൽ നമ്മുടെ ഓർമ്മയിലേക്ക് ഓടിവരുന്നത്. വിമാനം രണ്ടായി പിളർന്ന അപകടത്തിൽ 21 പേരുടെ ജീവനാണ് അന്ന് പൊലിഞ്ഞത്. 100 പേർക്ക് പരിക്കേറ്റു. ഓരോ അപകടമരണങ്ങളും നമ്മെ വീണ്ടു വിചാരത്തിന് പ്രേരിപ്പിക്കണം. അപകടങ്ങളും മരണവാർത്തകളും വരുമ്പോൾ "ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ" എന്ന് പറയാനാണ് ഇസ് ലാം നിർദ്ദേശിക്കുന്നത്. "ഞങ്ങൾ അല്ലാഹുവിൽ നിന്നുള്ളവരാണ് അവനിലേക്ക് തന്നെ ഞങ്ങളിതാ മടങ്ങുന്നു" എന്നതാണ് അതിനർത്ഥം. ഇത് ആടിയുലയുന്ന മനസ്സിനെ ആത്മനിയന്ത്രണത്തിന്റെ കുറ്റിയിൽ പിടിച്ചു കെട്ടാൻ കരുത്തുള്ള വാചകം കൂടിയാണ്. നമ്മുടെ ജീവിതം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. നാം ഇവിടെ വന്നത് എന്നെന്നും ജീവിക്കാനുമല്ല. ഇവിടെ കുറച്ചുകാലമുള്ള ഒരു പരീക്ഷണത്തിന് മാത്രമായിട്ടാണ് നാം എത്തിയത്. തന്നെ സൃഷ്ടിച്ച സ്രഷ്ടാവിനെ അറിയാൻ ശ്രമിക്കുന്നവൻ ആരാണെന്നും അവനെ മാത്രം ആരാധിച്ച് സഹജീവികൾക്ക് നന്മ മാത്രം ചെയ്തു മടങ്ങിച്ചെല്ലുന്നവർ ആരാണെന്നും അറിയലാണ് ഈ ലോക ജീവിതത്തിന്റെ ലക്ഷ്യം. മരണമില്ലാത്ത ജീവിതം മരണാനന്തരമുള്ള പരലോകത്താണ്. വിശ്വാസികളെ സംബന്ധിച്ച് മരണം ഏത് അവസ്ഥയിലാണെങ്കിലും അവരത് പ്രതീക്ഷിച്ചിരിക്കുന്നവരാണ്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു. ആശുപത്രിയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. https://www.facebook.com/share/p/1HUCNttJ2a/ TK Ashraf 12/6/25
👍 😢 ❤️ 🤲 🥺 💎 33

Comments