എന്റെ കേരളം
June 14, 2025 at 04:51 AM
*വേടന്റെ* *പാട്ട് പാഠ്യപദ്ധതിയിൽ ഉൾപെടുത്തിയത് പിൻവലിക്കണമെന്ന സംഘികളുടെ ആവശ്യം തള്ളി കാലിക്കറ്റ് VC* ❤️👍
(വിദേശിയുടെ പാട്ട് ഉൾപ്പെടുത്തിയതിൽ സംഘിക്ക് എതിർപ്പില്ല 😏)
💥💥💥💥💥💥💥💥
കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം നാലാം സെമസ്റ്റർ പാഠപുസ്തകത്തിൽ വേടന്റെയും മൈക്കൾ ജാക്സന്റെയും പാട്ടുകൾ ഉൾപ്പെടുത്തിയത്
മൈക്കിൾ ജാക്സന്റെ 'ദേ ഡോണ്ട് കെയർ എബൗട്ട് അസ്'(They Dont Care About Us) എന്ന പാട്ടും വേടന്റെ ഭൂമി ഞാൻ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് പാഠ്യ വിഷയം
*ഭൂമി ഞാൻ വാഴുന്നിടം*
സിറിയ നിൻ മാറിലെ മുറിവിൽ
ചോരയൊലിപ്പതിൽ ഈച്ചയരിപ്പൂ
കൊറിയ നിൻ മീതെ
കഴുകന്മാര്‍ പറപ്പൂ കാവലിരിപ്പൂ
മതമിരുളിൽ ഭാരതാംമ്പയോ
വെട്ടം തേടിയലഞ്ഞ് നടപ്പൂ
മെക്സിക്കൻ കനവുകളായിരം
ഒരു മതിലാലേ ആരു തടുപ്പൂ
ഇലങ്കയിൽ പുലികൾ ഇനിയും
ദാഹം മാറാതോടീ നടപ്പൂ
കോംഗോ നിൻ ഘനികളിലായിരം
കുരുന്ന് ജീവൻ നൊന്ത് മരിപ്പൂ
ഞാൻ വാഴുന്നിടം ഞാൻ വാഴുന്നിടം
ഞാൻ വാഴുന്നിടം ഞാൻ വാഴുന്നിടം
സൊമാലിയൻ ബാല്യങ്ങൾ കുടിനീര് തേടി
പല കാതം താണ്ടി
മ്യാൻമാറിൽ ബുദ്ധൻ ആയുധമേന്തി
ചുടുചോര മോന്തി
ആമസോൺ വീര നിന്നുടെ
മാറ് തുളഞ്ഞതിൽ കാട് കരഞ്ഞു
ആഫ്രിക്കൻ പോർക്കളങ്ങളിൽ
ആൺമകനുയിരിനായ് അമ്മ കരഞ്ഞു
ആർട്ടിക്കിൽ പനിമലയുരുകി
കടലുനിറഞ്ഞതിൽ കരകൾ മറഞ്ഞൂ
ന്യൂയോർക്കിൽ മണ്ണിൻ മകനിൻ
മൂച്ച് നിലച്ചതിൽ പോര് നടന്നു
പാലസ്ഥീൻ പലനൂറായി
പലായനം ഒരു പതിവായ് മാറീ
ചീന നിൻ ചെങ്കൊടി താഴെ
ഖുറാൻ എരിഞ്ഞതിൻ മണം പരന്നു
മലാക്കിൽ കണ്ണീർ വീണതിൽ
എന്നെ പെറ്റതായ് ഭൂമി കരഞ്ഞു
ബൊല്ലാക്ക് നീ പാടാ പാട്ടുകൾ
ആറടി മണ്ണിൽ കാത് തിരഞ്ഞു
ആസിഫയിനരയുടക്കുവാൻ
ഭഗവാൻ പോലും കാവലിരുന്നു
ഐലൻ നിൻ കുഞ്ഞി ക്കാലുകൾ
കണ്ണീർ കടലിൻ ആഴമളന്നൂ
ഐലൻ നിൻ കുഞ്ഞി ക്കാലുകൾ
കണ്ണീർ കടലിൻ ആഴമളന്നൂഐലൻ നിൻ കുഞ്ഞി ക്കാലുകൾ
കണ്ണീർ കടലിൻ ആഴമളന്നൂ
ഭൂമീ ഞാൻ വാഴുന്നിടം
ഭൂമീ ഞാൻ വാഴുന്നിടം
ഭൂമീ ഞാൻ വാഴുന്നിടം
അനുദിനം നരകമായ് മാറുന്നിടം
ഭൂമീ ഞാൻ വാഴുന്നിടം
ഭൂമീ ഞാൻ വാഴുന്നിടം
ഭൂമീ ഞാൻ വാഴുന്നിടം
അനുദിനം നരകമായ് മാറുന്നിടം
ഭൂമീ ഞാൻ വാഴുന്നിടം
ഭൂമീ ഞാൻ വാഴുന്നിടം
ഭൂമീ ഞാൻ വാഴുന്നിടം
അനുദിനം നരകമായ് മാറുന്നിടം