എന്റെ കേരളം
June 14, 2025 at 06:26 AM
*കേരളം എൻ്റെ നാട്*
*#ശ്രീനാരായണഗുരു_ഓപ്പൺ_യൂണി വേഴ്സിറ്റി*
*ആസ്ഥാന മന്ദിരമൊരുക്കാൻ മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിനുള്ള ടെണ്ടർ നടപടികളായി.*
*ഈ മാസം പകുതിയോടെ നടപടികൾ പൂർത്തിയാകും*
*യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ മുണ്ടയ്ക്കലിൽ 3.26 ഹെക്ടർ ഭൂമി യൂണിവേഴ്സിറ്റിയുടെ പേരിൽ വാങ്ങി രജിസ്റ്റർ ചെയ്തു.*
*ഇവിടെ 1.20 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമ്മിക്കുക.*
*ആദ്യ ഘട്ട നിർമ്മാണത്തിനാണ് 30 കോടി രൂപ ചിലവിൽ 60,000 ചതുരശ്ര അടി വിസ്തീർണമുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് നിർമ്മിക്കും.*
*അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിനൊപ്പം പ്രവേശന കവാടം, ചുറ്റുമതിൽ, റോഡുകൾ, ലാൻഡ് സ്കേപ്പിംഗ്, ഹരിതവത്കരണം എന്നിവയൊക്കെ നിർമ്മാണ ഘട്ടത്തിൽ ഉൾപ്പെടും.*
*#ചെയ്യുന്നതേ പറയൂ, പറഞ്ഞാൽ ചെയ്തിരിക്കും*
*#positive_vibes_only*
*#come_on_kerala*
