
Dr. Bahauddeen Muhammed Nadwi
June 2, 2025 at 01:22 PM
https://www.facebook.com/share/p/1A56JRvdZU/
ഇന്നാലില്ലാഹ്.
ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയിലെ പിജി അവസാന വര്‍ഷ വിദ്യാര്‍ത്ഥി മുഹ്യിദ്ദീന് തബ്ശീര്‍ നാഥനിലേക്ക് മടങ്ങിയിരിക്കുന്നു. പനി മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദക്ഷിണ കന്നടയിലെ ബജ്പെ സ്വദേശിയാണ്. കര്‍ണാടകയിലെ യു.ജി സ്ഥാപനമായ കാശിപട്ന ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെന്ററില്‍ നിന്നാണ് തബ്ശീര്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയത്.
മരണം ഓരോ വ്യക്തിക്കും സുനിശ്ചിതമാണെന്നതില് സംശയമില്ല. എന്നാല്‍ ജീവിത കാലമത്രയും ദൈവികമാര്‍ഗത്തില്‍ ജ്ഞാനസമ്പാദനത്തില്‍ വ്യാപൃതനായി എന്നത് അപൂര്‍വ സൗഭാഗ്യമാണ്. നമുക്കൊക്കെ ജ്ഞാന സമ്പാദന-പ്രസരണ വഴിയില്‍ ജീവിതം ധന്യമാക്കാന്‍ നാഥന്റെ അനുഗ്രഹങ്ങളുണ്ടാകട്ടെ.
തബ്ശീറിന്റെ വിയോഗം മൂലം മാതാപിതാക്കള്‍, കുടുംബാംഗങ്ങള്‍, അധ്യാപകര്‍, സഹപാഠികള്‍, സ്നേഹിതര്‍ തുടങ്ങിയവര്‍ക്കൊക്കെ അനുഭവപ്പെടുന്ന അതീവ ദുഃഖത്തില്‍ പങ്കുചേരുന്നു.
സര്വശക്തന് തബ്ശീറിന്റെ വീഴ്ചകളും പാപങ്ങളുമത്രയും പൊറുക്കുകയും പാരത്രിക ജീവിതം ധന്യമാക്കുകയും ചെയ്യട്ടെ. ആമീൻ
🤲
😢
👍
👏
25