Assisi Magazine
                                
                            
                            
                    
                                
                                
                                May 24, 2025 at 02:58 AM
                               
                            
                        
                            ലഹരിവസ്തുക്കളോടുള്ള ഏതു തരം അടിമത്തവും രോഗമാണെന്ന് ലോകാരോഗ്യ സംഘടനയും അമേരിക്കൻ അസോസിയേഷനും 1956 ൽ പ്രഖ്യാപിക്കുകയുണ്ടായി. പ്രഖ്യാപനം കഴിഞ്ഞ് 69 വർഷങ്ങൾ കഴിഞ്ഞിട്ടും ലഹരി ആസക്തി രോഗമാണെന്ന സത്യം സമൂഹം തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെയാണ് ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിൽ ഇത്രമാത്രം വളർന്നിരിക്കുന്നത്. ലഹരിക്കു അടിമയായ വ്യക്തിയുമായി ചികിത്സക്കു വരുമ്പോൾ കൊണ്ടു വരുന്നവരോട് ഞാൻ ചോദിക്കാറുണ്ട്. "എന്താ ഇയാൾ ഇങ്ങനെ ലഹരി ഉപയോഗിക്കാൻ കാരണം" എന്ന്. തൻറേടം, തോന്ന്യാസം, പേടിക്കാൻ ആരുമില്ലാത്തതുകൊണ്ട്, കൈയ്യിൽ പണമുള്ളതുകൊണ്ട് ഇതൊക്കെയാണ് മറുപടി. അല്ല, തൻറേടമല്ല, തോന്ന്യാസമല്ല, പണം ഉള്ളതുകൊണ്ടല്ല, പേടിക്കാൻ ആളില്ലാഞ്ഞിട്ടല്ല - പിന്നെന്താ കാരണം - ലഹരി ആസക്തി രോഗമാണ്.
എൻ.എം.സെബാസ്റ്റ്യൻ എഴുതിയ ലേഖനം, "ലഹരി ആസക്തി എന്ന മാരകരോഗം" വായിക്കാം.
https://www.assisimagazine.com/post/drug-addiction-a-deadly-disease
അസ്സീസി മാസികയുടെ  വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.
https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A