
Assisi Magazine
May 27, 2025 at 01:51 AM
ഭക്ഷണ സംസ്കാരം എന്ന വാക്കു നാം കേൾക്കാൻ തുടങ്ങിയിട്ട് അധികകാലമായില്ല. നമ്മുടെ വ്യക്തിത്വത്തെ പ്രദർശിപ്പിക്കുന്ന ഭക്ഷണക്രമം എന്ന സങ്കൽപ്പം നിലവിൽ വന്നിട്ടും അധികനാളായില്ല. പണ്ട് കാലങ്ങളിൽ ആളുകൾ നന്നായി ശരീരം കൊണ്ട് അധ്വാനിച്ചു. അധ്വാനിക്കുന്ന ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിന് ഭക്ഷിച്ചു. അവർ കഴിക്കുന്ന ഭക്ഷണം അവരുടെ അദ്ധ്വാനത്താൽ സ്വാഭാവികമായി തന്നെ ദഹിച്ചു. ആരോഗ്യത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും അവർ ഉൽക്കണ്ഠപ്പെട്ടില്ല. എന്നാലിന്ന് എല്ലാ അർത്ഥത്തിലും 'ഫിറ്റ്' ആയിരിക്കാൻ നാം ആഗ്രഹിക്കുന്നു. നമുക്ക് ആരോഗ്യം മാത്രം പോര'. നമുക്ക് നമ്മെ കുറിച്ച് മതിപ്പുണ്ടാകണം. അതിനാൽ പ്രതിച്ഛായയാണ് പ്രധാന കാര്യം.
ദിവ്യ കെ എം എഴുതിയ ലേഖനം, "പുതുതലമുറയുടെ ഭക്ഷണ സംസ്കാരം" വായിക്കാം.
https://www.assisimagazine.com/post/the-new-generation-food-culture
അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.
https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A