Assisi Magazine
Assisi Magazine
May 29, 2025 at 12:34 AM
അലയുന്നവരോട് അസാധാരണമായ അനുഭാവം പുലർത്തിയൊരാൾ എന്ന നിലയിലും അദ്ദേഹം ഓർമ്മിക്കപ്പെടും. ജീവിത സായന്തനത്തിൽ അയാൾ ഓർമ്മിച്ചെടുക്കുന്ന ഒരു കപ്പൽച്ചേതത്തിൽ അതിൻറെ വേരും വിത്തുമുണ്ട്. 1927, ഒക്ടോബറിൽ ഇറ്റാലിയൻ ടൈറ്റാനിക്ക് എന്നറിയപ്പെടുന്ന ഒരു കപ്പലപകടമുണ്ടായി. ജനോവായിൽ നിന്ന് തെക്കേ അമേരിക്കയിലേക്ക് പോകുന്ന ഒരു കപ്പൽ ബ്രസീലിയൻ തീരത്തിനടുത്ത് മുങ്ങിപ്പോയി. നൂറു കണക്കിന് കുടിയേറ്റക്കാർ അതിലുണ്ടായിരുന്നു. സങ്കല്പത്തിലെ മെച്ചപ്പെട്ട ദേശത്ത് അവരാരും നീന്തിയെത്തിയില്ല. അതിൽ സഞ്ചരിക്കേണ്ട ഒരു കുടുംബം ഉണ്ടായിരുന്നു- ജിയോവാനി ബർഗോളിയായും ഭാര്യ റോസായും....! ഫാ. ബോബി ജോസ് കട്ടിക്കാട് എഴുതിയ ലേഖനം, "പരദേശി" വായിക്കാം. https://www.assisimagazine.com/post/the-foreigner അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A

Comments