Sweet Of Madeena
Sweet Of Madeena
June 12, 2025 at 02:08 AM
*അത്താഴവും സമയവും* ⏰⏰⏰⏰⏰⏰⏰⏰⏰⏰ *ചോദ്യം:* അത്താഴം കഴിക്കാനുള്ള സമയം എപ്പോഴാണ് ആരംഭിക്കുന്നത്? ഏതു സമയത്ത് കഴിക്കലാണ് കൂടുതൽ പുണ്യം? വിശപ്പില്ലാത്തവർക്ക് അത്താഴം കഴിക്കൽ സുന്നത്തുണ്ടോ ? *ഉത്തരം:* രാത്രിയുടെ രണ്ടാം പകുതിമുതലാണ് അത്താഴത്തിൻ്റെ സമയം ആരംഭിക്കുന്നത്. അത്താഴത്തിൻ്റേയും സുബ്ഹിയുടേയും ഇടയിൽ അൻപത് ആയത്തുകൾ (ഏകദേശം 15 - 20 മിനുട്ട് ) ഓതാനാവശ്യമായ സമയമുള്ള നിലക്ക് പിന്തിക്കൽ പ്രത്യേകം സുന്നത്തുണ്ട്. ഈ സമയത്ത് കഴിക്കലാണ് കൂടുതൽ പുണ്യം. വിശപ്പില്ലാത്തവർക്കും അത്താഴം കഴിക്കൽ സുന്നത്തുണ്ട് (ബാജൂരി: 1/305) (തുഹ്ഫ: 3/423) *ﻭﻳﺪﺧﻞ ﻭﻗﺘﻪ ﺑﻨﺼﻒ اﻟﻠﻴﻞ ﻭﺣﻜﻤﺘﻪ اﻟﺘﻘﻮﻯ ﺃﻭ ﻣﺨﺎﻟﻔﺔ ﺃﻫﻞ اﻟﻜﺘﺎﺏ ﻭﺟﻬﺎﻥ ﻭاﻟﺬﻱ ﻳﺘﺠﻪ ﺃﻧﻬﺎ ﻓﻲ ﺣﻖ ﻣﻦ ﻳﺘﻘﻮﻯ ﺑﻪ اﻟﺘﻘﻮﻯ ﻭﻓﻲ ﺣﻖ ﻏﻴﺮﻩ ﻣﺨﺎﻟﻔﺘﻬﻢ ﻭﺑﻪ ﻳﺮﺩ ﻗﻮﻝ ﺟﻤﻊ ﻣﺘﻘﺪﻣﻴﻦ ﺇﻧﻤﺎ ﻳﺴﻦ ﻟﻤﻦ ﻳﺮﺟﻮ ﻧﻔﻌﻪ ﻭﻟﻌﻠﻬﻢ ﻟﻢ ﻳﺮﻭا ﺣﺪﻳﺚ «ﺗﺴﺤﺮﻭا ﻭﻟﻮ ﺑﺠﺮﻋﺔ ﻣﺎء» ﻓﺈﻥ ﻣﻦ اﻟﻮاﺿﺢ ﺃﻧﻪ ﻟﻢ ﻳﺬﻛﺮ ﻫﺬﻩ اﻟﻐﺎﻳﺔ ﻟﻠﻨﻔﻊ ﺑﻞ ﻟﺒﻴﺎﻥ ﺃﻗﻞ ﻣﺠﺰﺉ ﻧﻔﻊ ﺃﻭﻻ* (تحفة المحتاج ٣/٤٢٣) *ويدخل وقت السحور بنصف الليل ......فالحاصل أن السحور سنة وتأخير السحور سنة أخری ويسن تقريبه من الفجر بقدر ما يسع قراءة خمسين آية* (حاشية الباجوري ١/٣٠٥) ➖➖➖➖➖➖➖➖➖➖ *ദുആ വസ്വിയ്യത്തോടെ* *പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര* *`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)​`* |█║▌█║▌█║▌█|█║ ​👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക​​`* *​============================​* ​🕊 *`സ്വീറ്റ് ഓഫ് മദീന ​`🕊​* 🪀 *`​+919895367839`* *​​=============================​​*

Comments