
Sweet Of Madeena
June 12, 2025 at 02:08 AM
*ചോദ്യം* :
തസ്ബീഹ് നിസ്കാരത്തിൻ്റെ മഹത്വം ഹദീസിൽ വന്നിട്ടുണ്ടോ?
ഉണ്ടെങ്കിൽ അത് വിശദീകരിക്കുമോ?
*ഉത്തരം* :
തസ്ബീഹ് നിസ്കാരത്തിൻ്റെ മഹത്വം ഹദീസിൽ വന്നിട്ടുണ്ട്.
ഇമാം അബൂദാവൂദ് 1297-ാം നമ്പറായും ഇബ്നു മാജ1387 -ാം നമ്പറായും റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം.
റസൂലുള്ളാഹി(സ) തങ്ങൾ അബ്ബാസ് എന്നവരോട് പറഞ്ഞു. പ്രിയപ്പെട്ട അബ്ബാസ് എന്നവരെ, പ്രിയപ്പെട്ട പിതൃവ്യരേ,ഞാൻ നിങ്ങൾക്ക് ഒരു കാര്യം അറിയിച്ചു തരട്ടെയോ, നൽകട്ടെയോ, ആ കാര്യം നിങ്ങൾ ചെയ്താൽ പാപങ്ങളിൽ നിന്നും പത്തു ഇനങ്ങൾ നിങ്ങൾക്ക് പൊറുക്കപ്പെടും. അഥവാ ആദ്യം ചെയ്തതും അവസാനം ചെയ്തതും ,പഴയതും പുതിയതും, മറന്ന് ചെയ്തതും മനപ്പൂർവം ചെയ്തതും, ചെറുതും വലുതും ,രഹസ്യവും പരസ്യവുമായ പത്തു ഇനം പാപങ്ങൾ പൊറുക്കപ്പെടും. നിങ്ങൾ നാല് റക്അത്ത് നിസ്കരിക്കുക. എല്ലാ റക്അത്തിലും ഫാതിഹ ഓതുക. ശേഷം ഒരു സൂറത്ത് ഓതുക. അതിനു ശേഷം
*سُبْحَانَ الَّلهِ وَالْحَمْدُ لِلَّهِ وَلَاإِلٰهَ إِلَّا الَّلهُ وَالَّلهُ أَكْبَرْ*
എന്ന ദിക്റ് 15 തവണ ചൊല്ലുക ശേഷം റുകൂഉചെയ്യുക. അവിടെയും പത്തു തവണ പ്രസ്തുത ദിക്റ് ചൊല്ലുക (സാധാരണ റുകൂഇൽ ചൊല്ലാറുള്ള ദിക്റ് ചൊല്ലിയ ശേഷം ). റുകൂഇൽ നിന്നും തല ഉയർത്തിയശേഷം അവിടെയും പ്രസ്തുത ദിക്റ് പത്തു തവണ ചൊല്ലുക. ശേഷം സുജൂദിന് വേണ്ടി കുനിയുക. സുജൂദിലും പത്തു തവണ പ്രസ്തുത ദിക്റ് ചൊല്ലുക. ശേഷം സുജൂദിൽ നിന്നും തല ഉയർത്തുക. അവിടെയും പത്തു തവണ പ്രസ്തുത ദിക്റ് ചൊല്ലുക .വീണ്ടും രണ്ടാമത്തെ സുജൂദ് ചെയ്യുക. അവിടെയും പത്തു തവണ പ്രസ്തുത ദിക്റ് ചൊല്ലുക. രണ്ടാമത്തെ സുജൂദിൽ നിന്നും തല ഉയർത്തുക. അവിടെയും പത്തു തവണ പ്രസ്തുത ദിക്റ് ചൊല്ലുക.അപ്പോൾ ഒരു റക്അത്തിൽ മൊത്തം 75 തവണ ഈ ദിക്റ് ചൊല്ലൽ വരും.ഇതേ രൂപത്തിൽ നാലു റക്അത്തിലും നിങ്ങൾ ചെയ്യുക. എല്ലാ ദിവസവും ഇതുപോലെ ഒരുതവണ
ചെയ്യാൻ സാധിച്ചാൽ നിങ്ങൾ ചെയ്തു കൊള്ളുക. എല്ലാദിവസവും നിങ്ങൾക്ക്
സാധ്യമല്ലെങ്കിൽ
ആഴ്ചയിൽ ഒരു ദിവസം ചെയ്യുക. അതിന് നിങ്ങൾക്ക് സാധ്യമല്ലെങ്കിൽ മാസത്തിൽ ഓരോ തവണ ചെയ്യുക. അതിനും സാധ്യമല്ലെങ്കിൽ ജീവിതത്തിൽ ഒരു തവണയെങ്കിലും ഇത് നിങ്ങൾ ചെയ്യുക
(അബൂദാവൂദ്)
(ഇബ്നു മാജ)
ﺣﺪﺛﻨﺎ ﻋﺒﺪ اﻟﺮﺣﻤﻦ ﺑﻦ ﺑﺸﺮ ﺑﻦ اﻟﺤﻜﻢ اﻟﻨﻴﺴﺎﺑﻮﺭﻱ ﺣﺪﺛﻨﺎ ﻣﻮﺳﻰ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ ﺣﺪﺛﻨﺎ اﻟﺤﻜﻢ ﺑﻦ ﺃﺑﺎﻥ ﻋﻦ ﻋﻜﺮﻣﺔ ﻋﻦ اﺑﻦ ﻋﺒﺎﺱ ﻗﺎﻝ «ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻟﻠﻌﺒﺎﺱ ﺑﻦ ﻋﺒﺪ اﻟﻤﻄﻠﺐ ﻳﺎ ﻋﺒﺎﺱ ﻳﺎ ﻋﻤﺎﻩ ﺃﻻ ﺃﻋﻄﻴﻚ ﺃﻻ ﺃﻣﻨﺤﻚ ﺃﻻ ﺃﺣﺒﻮﻙ ﺃﻻ ﺃﻓﻌﻞ ﻟﻚ ﻋﺸﺮ ﺧﺼﺎﻝ ﺇﺫا ﺃﻧﺖ ﻓﻌﻠﺖ ﺫﻟﻚ ﻏﻔﺮ اﻟﻠﻪ ﻟﻚ ﺫﻧﺒﻚ ﺃﻭﻟﻪ ﻭﺁﺧﺮﻩ ﻭﻗﺪﻳﻤﻪ ﻭﺣﺪﻳﺜﻪ ﻭﺧﻄﺄﻩ ﻭﻋﻤﺪﻩ ﻭﺻﻐﻴﺮﻩ ﻭﻛﺒﻴﺮﻩ ﻭﺳﺮﻩ ﻭﻋﻼﻧﻴﺘﻪ ﻋﺸﺮ ﺧﺼﺎﻝ ﺃﻥ ﺗﺼﻠﻲ ﺃﺭﺑﻊ ﺭﻛﻌﺎﺕ ﺗﻘﺮﺃ ﻓﻲ ﻛﻞ ﺭﻛﻌﺔ ﺑﻔﺎﺗﺤﺔ اﻟﻜﺘﺎﺏ ﻭﺳﻮﺭﺓ ﻓﺈﺫا ﻓﺮﻏﺖ ﻣﻦ اﻟﻘﺮاءﺓ ﻓﻲ ﺃﻭﻝ ﺭﻛﻌﺔ ﻗﻠﺖ ﻭﺃﻧﺖ ﻗﺎﺋﻢ ﺳﺒﺤﺎﻥ اﻟﻠﻪ ﻭاﻟﺤﻤﺪ ﻟﻠﻪ ﻭﻻ ﺇﻟﻪ ﺇﻻ اﻟﻠﻪ ﻭاﻟﻠﻪ ﺃﻛﺒﺮ ﺧﻤﺲ ﻋﺸﺮﺓ ﻣﺮﺓ ﺛﻢ ﺗﺮﻛﻊ ﻓﺘﻘﻮﻝ ﻭﺃﻧﺖ ﺭاﻛﻊ ﻋﺸﺮا ﺛﻢ ﺗﺮﻓﻊ ﺭﺃﺳﻚ ﻣﻦ اﻟﺮﻛﻮﻉ ﻓﺘﻘﻮﻟﻬﺎ ﻋﺸﺮا ﺛﻢ ﺗﻬﻮﻱ ﺳﺎﺟﺪا ﻓﺘﻘﻮﻟﻬﺎ ﻭﺃﻧﺖ ﺳﺎﺟﺪ ﻋﺸﺮا ﺛﻢ ﺗﺮﻓﻊ ﺭﺃﺳﻚ ﻣﻦ اﻟﺴﺠﻮﺩ ﻓﺘﻘﻮﻟﻬﺎ ﻋﺸﺮا ﺛﻢ ﺗﺴﺠﺪ ﻓﺘﻘﻮﻟﻬﺎ ﻋﺸﺮا ﺛﻢ ﺗﺮﻓﻊ ﺭﺃﺳﻚ ﻣﻦ اﻟﺴﺠﻮﺩ ﻓﺘﻘﻮﻟﻬﺎ ﻋﺸﺮا ﻓﺬﻟﻚ ﺧﻤﺴﺔ ﻭﺳﺒﻌﻮﻥ ﻓﻲ ﻛﻞ ﺭﻛﻌﺔ ﺗﻔﻌﻞ ﻓﻲ ﺃﺭﺑﻊ ﺭﻛﻌﺎﺕ ﺇﻥ اﺳﺘﻄﻌﺖ ﺃﻥ ﺗﺼﻠﻴﻬﺎ ﻓﻲ ﻛﻞ ﻳﻮﻡ ﻣﺮﺓ ﻓﺎﻓﻌﻞ ﻓﺈﻥ ﻟﻢ ﺗﺴﺘﻄﻊ ﻓﻔﻲ ﻛﻞ ﺟﻤﻌﺔ ﻣﺮﺓ ﻓﺈﻥ ﻟﻢ ﺗﻔﻌﻞ ﻓﻔﻲ ﻛﻞ ﺷﻬﺮ ﻣﺮﺓ ﻓﺈﻥ ﻟﻢ ﺗﻔﻌﻞ ﻓﻔﻲ ﻋﻤﺮﻙ ﻣﺮﺓ»
➖➖➖➖➖➖➖➖➖➖
*ദുആ വസ്വിയ്യത്തോടെ*
*പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര*
*`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)`*
|█║▌█║▌█║▌█|█║
👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക`*
*============================*
🕊 *`സ്വീറ്റ് ഓഫ് മദീന `🕊*
🪀 *`+919895367839`*
*=============================*
👍
1