
Sweet Of Madeena
June 12, 2025 at 10:22 AM
*🕋 സൽസരണി 🕋*
*📌 ദുൽഹജ്ജ് സ്‌പെഷ്യൽ (08)*
*`🪀ᴶᴼᴵᴺ ᵂᴴᴬᵀˢᴬᴾᴾ ᴳᴿᴼᵁᴾ🪀`*↙️
*https://api.whatsapp.com/send?phone=919037142487&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_*
*📍ഇബ്രാഹിം നബി (അ) (08)*
*🔖മനുഷ്യസ്നേഹിയായ ഹാജറ(റ)*
ﻗَﺎﻝَ اﺑْﻦُ ﻋَﺒَّﺎﺱٍ رضي الله عنه: ........ﻓَﻜَﺎﻧَﺖْ ﻛَﺬَﻟِﻚَ ﺣَﺘَّﻰ ﻣَﺮَّﺕْ ﺑِﻬِﻢْ ﺭُﻓْﻘَﺔٌ ﻣِﻦْ ﺟُﺮْﻫُﻢَ، ﺃَﻭْ ﺃَﻫْﻞُ ﺑَﻴْﺖٍ ﻣِﻦْ ﺟُﺮْﻫُﻢَ، ﻣُﻘْﺒِﻠِﻴﻦَ ﻣِﻦْ ﻃَﺮِﻳﻖِ ﻛَﺪَاءٍ، ﻓَﻨَﺰَﻟُﻮا ﻓِﻲ ﺃَﺳْﻔَﻞِ ﻣَﻜَّﺔَ ﻓَﺮَﺃَﻭْا ﻃَﺎﺋِﺮًا ﻋَﺎﺋِﻔًﺎ، ﻓَﻘَﺎﻟُﻮا: ﺇِﻥَّ ﻫَﺬَا اﻟﻄَّﺎﺋِﺮَ ﻟَﻴَﺪُﻭﺭُ ﻋَﻠَﻰ ﻣَﺎءٍ، ﻟَﻌَﻬْﺪُﻧَﺎ ﺑِﻬَﺬَا اﻟﻮَاﺩِﻱ ﻭَﻣَﺎ ﻓِﻴﻪِ ﻣَﺎءٌ، ﻓَﺄَﺭْﺳَﻠُﻮا ﺟَﺮِﻳًّﺎ ﺃَﻭْ ﺟَﺮِﻳَّﻴْﻦِ ﻓَﺈِﺫَا ﻫُﻢْ ﺑِﺎﻟْﻤَﺎءِ، ﻓَﺮَﺟَﻌُﻮا ﻓَﺄَﺧْﺒَﺮُﻭﻫُﻢْ ﺑِﺎﻟْﻤَﺎءِ ﻓَﺄَﻗْﺒَﻠُﻮا، ﻗَﺎﻝَ: ﻭَﺃُﻡُّ ﺇِﺳْﻤَﺎﻋِﻴﻞَ ﻋِﻨْﺪَ اﻟﻤَﺎءِ، ﻓَﻘَﺎﻟُﻮا: ﺃَﺗَﺄْﺫَﻧِﻴﻦَ ﻟَﻨَﺎ ﺃَﻥْ ﻧَﻨْﺰِﻝَ ﻋِﻨْﺪَﻙِ؟ ﻓَﻘَﺎﻟَﺖْ: ﻧَﻌَﻢْ، ﻭَﻟَﻜِﻦْ ﻻَ ﺣَﻖَّ ﻟَﻜُﻢْ ﻓِﻲ اﻟﻤَﺎءِ، ﻗَﺎﻟُﻮا: ﻧَﻌَﻢْ، ﻗَﺎﻝَ اﺑْﻦُ ﻋَﺒَّﺎﺱٍ: ﻗَﺎﻝَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻓَﺄَﻟْﻔَﻰ ﺫَﻟِﻚَ ﺃُﻡَّ ﺇِﺳْﻤَﺎﻋِﻴﻞَ ﻭَﻫِﻲَ ﺗُﺤِﺐُّ اﻹِﻧْﺲَ» ﻓَﻨَﺰَﻟُﻮا ﻭَﺃَﺭْﺳَﻠُﻮا ﺇِﻟَﻰ ﺃَﻫْﻠِﻴﻬِﻢْ ﻓَﻨَﺰَﻟُﻮا ﻣَﻌَﻬُﻢْ، ﺣَﺘَّﻰ ﺇِﺫَا ﻛَﺎﻥَ ﺑِﻬَﺎ ﺃَﻫْﻞُ ﺃَﺑْﻴَﺎﺕٍ ﻣِﻨْﻬُﻢْ،
(صحيح البخاري:٣٣٦٤)
🌸🌸🌸🌸🌸🌸🌸🌸🌸🌸
✍🏼ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: ...... ഹാജറാ ബീവിയും മകൻ ഇസ്മാഈൽ(അ) അവർ മാത്രമായി മക്കയിൽ കഴിയവെ ജർഹൂം ഗോത്രക്കാരായ ഒരു കൂട്ടർ കദാഅ് വഴി അങ്ങോട്ട് വന്നു. മക്കയുടെ താഴ്ഭാഗത്ത് അവർ ഇറങ്ങി. വട്ടമിട്ടു പറക്കുന്ന ഒരു പക്ഷിയെ അവർ കണ്ടു. അവർ പറഞ്ഞു: "തീർച്ചയായും ഈ പക്ഷി വെള്ളത്തിനു മുകളിൽ പറക്കുന്നതാണ്. ഈ താഴ്‌വരയെക്കുറിച്ച് നമുക്കറിയാവുന്നത് ഇവിടെ വെള്ളമില്ലെന്നുമാണ്."
അവർ ഒന്നോ രണ്ടോ ദൂതന്മാരെ അയച്ചു. അവർ വെള്ളം കണ്ടു. അവർ തിരിച്ച് ചെന്ന് മറ്റുള്ളവരെ വെള്ളത്തിന്റെ കാര്യമറിയിച്ചു. അവരെല്ലാം അങ്ങോട്ടു വന്നു. ഹാജറാ ബീവി വെള്ളത്തിന്നരികെ ഉണ്ടായിരുന്നു. അവർ ചോദിച്ചു: "നിങ്ങളുടെ അടുത്ത് താമസിക്കാൻ ഞങ്ങളെ അനുവദിക്കുമോ..?"
ഹാജറ(റ) പറഞ്ഞു: "ശരി പക്ഷേ വെള്ളത്തിൽ നിങ്ങൾക്കൊരവകാശവും ഉണ്ടാവില്ല."
"ശരി" എന്ന് അവരും പറഞ്ഞു.
ഇബ്നു അബ്ബാസ് (റ) പറയുന്നു: നബി ﷺ പറയുകയുണ്ടായി: "ഇസ്മാഈലിന്റെ മാതാവിനെക്കുറിച്ച് അവർ മനുഷ്യസ്നേഹമുള്ളവരാണെന്ന്" ഈ സംഭവം വ്യക്തമാക്കി.
ജർഹൂം ഗോത്രക്കാർ അങ്ങനെ അവിടെ താമസിക്കുകയും, അവരുടെ ബന്ധുക്കളുടെ അടുത്തേക്ക് ആളയക്കുകയും അവരും കൂടി വന്നു താമസിക്കുകയും ചെയ്തു. അങ്ങനെ അവരുടെ കുറെ വീട്ടുകാർ അവിടെയുണ്ടായി.
(സ്വഹീഹുൽ ബുഖാരി:3364)
*_✍🏼മുഹമ്മദ് ശാഹിദ് സഖാഫി_*
*`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)`*
|█║▌█║▌█║▌█|█║
👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക`*
*============================*
🕊 *`സ്വീറ്റ് ഓഫ് മദീന `🕊*
🪀 *`+919895367839`*
*=============================*