
Sweet Of Madeena
June 13, 2025 at 02:00 AM
*ഇസ്ലാമിക സംശയങ്ങളും മറുപടിയും*
*`🪀ᴶᴼᴵᴺ ᵂᴴᴬᵀˢᴬᴾᴾ ᴳᴿᴼᵁᴾ🪀`*↙️
*https://api.whatsapp.com/send?phone=919037142487&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_*
ചോ :ഹജ്ജിനും ഉംറക്കും ഇഹ്റാം ചെയ്താൽ എന്തെല്ലാം കാര്യങ്ങൾ ഹറാമാകും?
ഉ :ഇഹ്റാം ചെയ്താൽ പത്തു കാര്യങ്ങൾ ഹറാമാകും.
1️⃣) പുരുഷൻ തലയിൽ നിന്ന് വല്ലതും മറക്കുകയോ, ശരീരത്തേയോ, അവയവത്തേയോ വലയം ചെയ്യുന്ന വസ്ത്രം ധരിക്കുകയോ ചെയ്യുക. കാരണമുണ്ടെങ്കിൽ ഈ രണ്ടു കാര്യവും ഹറാമാവുകയില്ല.
2️⃣) സ്ത്രീ അവളുടെ മുഖത്ത് നിന്ന് വല്ലതും മറക്കുകയോ, കൈയുറ ധരിക്കുകയോ ചെയ്യുക. മതിയായ കാരണമുണ്ടെങ്കിൽ ഇത് രണ്ടും ഹറാമില്ല.
3️⃣) സംഭോഗം ചെയ്യുക. സംഭോഗം കാരണം ഹജ്ജും ഉംറയും അസാധുവാകുകയും ചെയ്യും.
4️⃣) കൈ കൊണ്ട് ഇന്ദ്രിയം പുറപ്പെടീക്കുക. അത് അവൻ്റെ ഭാര്യയുടെ കൈ കൊണ്ടാണെങ്കിലും ശരി
5️⃣) സംഭോഗത്തിൻ്റെ ആമുഖങ്ങളിൽ നിന്നും വല്ലതും ചെയ്യുക. വികാരത്തോടു കൂടിയുള്ള ചുംബനം, നോട്ടം, സ്പർശനം എന്നിവ ഇതിൽ പെടും.മറയോടെയുള്ള ചുംബനമാണെങ്കിലും ഹറാം തന്നെ.
6️⃣) വിവാഹം ചെയ്യലും, വിവാഹം ചെയ്തു കൊടുക്കലും.
7️⃣) നഖം, മുടി എന്നിവയിൽ നിന്ന് വല്ലതും കാരണമില്ലാതെ നീക്കം ചെയ്യൽ.
8️⃣) തലമുടിക്കോ, താടി രോമത്തിനോ എണ്ണ തേക്കൽ.
9️⃣) ശരീരത്തിലോ വസ്ത്രത്തിലോ വിരിപ്പിലോ സുഗന്ധം ഉപയോഗിക്കൽ.
1️⃣0️⃣) വന്യവും ഭക്ഷ്യയോഗ്യവുമായ കരജീവിയെ വേട്ടയാടുക. അതു പക്ഷിയാണെങ്കിലും മൃഗമാണെങ്കിലും ഹറാമാണ്. വേട്ടയാടൽ ഇഹ്റാമിലല്ലെങ്കിലും ഹറമിൽ വെച്ച് ഹറാമാണ്
(ബാജൂരി: 2/336,337,338,339,340)
(നിഹായതു സൈൻ. പേജ്: 213, 214)
ഫത്ഹുൽ മുഈൻ. പേജ്: 213, 214
ഇആനത്: 2/359-367)
ചോ :ഉള്ഹിയ്യത്തിന് നിയ്യത്ത് വേണോ?വേണം എന്നുണ്ടെങ്കിൽ നിയ്യത്ത് കരുതേണ്ടത് എപ്പോഴാണ്?
ഉ :എല്ലാ കർമങ്ങൾക്കും നിയ്യത്ത് ആവശ്യമുള്ളത് പോലെ ഉള്ഹിയ്യത്ത് സാധുവാകുന്നതിനും നിയ്യത്ത് അത്യാവശ്യമാണ്.
നിയ്യത്ത് കരുതാൻ പല സമയങ്ങളുണ്ട്.
മൃഗത്തെ ഉള്ഹിയ്യത്തിനായി നിർണയിക്കുന്ന സമയത്തോ അറവ് നടത്തുന്ന സമയത്തോ അല്ലെങ്കിൽ അറവ് നടത്താൻ മറ്റൊരാളെ ഏൽപ്പിക്കുന്ന സമയത്തോ അല്ലെങ്കിൽ ഏൽപ്പിക്കപ്പെട്ടവൻ അറുക്കുന്ന സമയത്തോ നിയ്യത്ത് ഉണ്ടായിരിക്കണം (തുഹ്ഫ.9 /362)
ചോ :ഇഹ്റാം ചെയ്തവർ തൻ്റെ മുടിയോ ശരീരമോ ചൊറിയുന്നതിൻ്റെ വിധി എന്താണ്?
ഉ :ശരീരം ചൊറിയുന്നതു കൊണ്ട് പ്രശ്നമില്ല. വിരൽ തുമ്പുകളുപയോഗിച്ച് മുടിയിലും ചൊറിയാവുന്നതാണ്ട്. എന്നാൽ നഖങ്ങളുപയോഗിച്ച് മുടിയിൽ ചൊറിയൽ കറാഹത്താണ്.
(ശർവാനി: 4/169)
നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..
*`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)`*
|█║▌█║▌█║▌█|█║
👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക`*
*============================*
🕊 *`സ്വീറ്റ് ഓഫ് മദീന `🕊*
🪀 *`+919895367839`*
*=============================*