
Sweet Of Madeena
June 13, 2025 at 10:00 AM
*ഹജ്ജ്, ഉംറ:, സിയാറ: അറിഞ്ഞിരിക്കേണ്ട മസ്അലകൾ*
🕋🕋🕋🕋🕋🕋🕋🕋🕋
*ചോദ്യം:*
സംസം വെള്ളം കുടിക്കേണ്ടത് നിന്ന് കൊണ്ടാവണം എന്ന് ചിലർ പറയുന്നു, അതു ശരിയാണോ?
നബി(സ)തങ്ങൾ നിന്ന് കൊണ്ടാണോ സംസം കുടിച്ചത്?
ആണെങ്കിൽ എന്തുകൊണ്ടായിരിക്കും?
*ഉത്തരം:*
സംസം വെള്ളം ഇരുന്ന് കുടിക്കലാണ് സുന്നത്ത്.
(ഹാശിയതുൽ ജമൽ:2/282)
(ശർഹുൽ ഈളാഹ്: പേജ്:442)
ജനത്തിരക്കു കാരണമാണ് നബി(സ) തങ്ങൾ നിന്നു കുടിച്ചത്. നബി(സ) തങ്ങൾ നിന്ന് കുടിച്ചു എന്നുള്ളത് ഇരുന്നു കുടിക്കൽ സുന്നത്താണ് എന്നുള്ളതിനോട് എതിരാവുകയില്ല
(ശർഹുൽ ഈളാഹ്: പേജ്: 442)
സംസമിൻ്റെ അടുത്ത് ജനത്തിരക്കു കാരണം ഇരിക്കാനുള്ള സ്ഥലം നബി(സ) തങ്ങൾക്ക് ലഭിക്കാത്തതു കൊണ്ടോ,നബി(സ) തങ്ങൾ അന്ന് നോമ്പുകാരനല്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയോ, അല്ലെങ്കിൽ ആ സ്ഥലം നനഞ്ഞ കാരണത്താലോ ,നിന്ന് കുടിക്കൽ ജാഇസാണെന്ന് ജനങ്ങളെ പഠിപ്പിക്കാനോ വേണ്ടിയാണ് നബി(സ) തങ്ങൾ നിന്ന് കുടിച്ചത്.
(ഫൈളുൽ ഖദീർ: 6/340)
*ويسن عند إرادة شربه الاستقبال والجلوس*
(حاشية الجمل ٢/٤٨٢)
*وشربه قائما مؤول بأنه لم يجد محلا للقعود لازدحام الناس علی زمزم أو ليری الناس أنه غير صائم أو لابتلال المحل أو لبيان الجواز*
(فيض القدير ٦/٣٤٠)
*يسن أن يشرب جالسا ولا يعارضه شربه صلی الله عليه وسلم قائما لأنه كان لإزدحام الناس*
(شرح الإيضاح ص ٤٤٢)
➖➖➖➖➖➖➖➖➖➖➖
*ദുആ വസ്വിയ്യത്തോടെ*
*പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര*
*`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)`*
|█║▌█║▌█║▌█|█║
👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക`*
*============================*
🕊 *`സ്വീറ്റ് ഓഫ് മദീന `🕊*
🪀 *`+919895367839`*
*=============================*
❤️
👍
2