Sweet Of Madeena
Sweet Of Madeena
June 13, 2025 at 10:03 AM
*നമ്മുടെ പ്രിയപ്പെട്ട പലരും പരിശുദ്ധ ഉംറക്കും മദീന സിയാറത്തിനും പോകാറില്ലേ...* അങ്ങിനെ പോകുന്നവരോട് നിങ്ങൾ നമ്മുടെ ഖൽബിലെ മാണിക്യകൊട്ടാരത്തിലെ ത്വാഹാ റസൂലുല്ലാഹ് (സ) തങ്ങളുടെ ചാരത്തേക്ക് *അസ്സലാമു അലൈകും യാ സയ്യിദീ യാ റസൂലല്ലാഹ് (സ)* എന്നുള്ള സലാം നിങ്ങൾ അവരുടെ അടുത്ത് പറഞ്ഞുഏൽപിക്കാറില്ലേ... തിരു ചാരത്ത് എത്തുമ്പോൾ ഒന്ന് പറയണേ... നിരകണ്ണുകളോടെ വിതുമ്പുന്ന ചുണ്ടിന്നാലെ പറയാറില്ലേ.... മാസങ്ങൾ അല്ലങ്കിൽ ദിവസങ്ങൾ കഴിഞ്ഞു അവർ തിരിച്ചു വന്നാൽ അവരെ കണ്ടു മുട്ടുമ്പോൾ നിങ്ങളോട് പറയുകയാണ്.... *അന്ന് നിങ്ങൾ പറഞ്ഞ അസ്സലാമുഅലൈക്കും യാ സയ്യിദീ യാ റസൂലല്ലാഹ് എന്നുള്ള സലാം മുത്ത് തങ്ങളെ (സ) ചാരെ ഞാൻ പറഞ്ഞിട്ടുണ്ട്...* അതൊന്ന് കേൾക്കുന്ന സമയം.... പരിസരം മറന്ന് നാം കരഞ്ഞുപോവൂലെ... എത്ര പ്രിയപെട്ടവരാണ് നമ്മോട് ആ സന്തോഷം പങ്കുവെക്കുന്നത്... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.... പടച്ചോനെ... *ഒരുനാൾ ഞങ്ങൾക്കും തിരു സവിതത്തിൽ നേരിട്ട് ചെന്ന് സലാം പറയാനുള്ള മഹാ ഭാഗ്യം നൽകണേ.* ആ ഭാഗ്യം നൽകാതെ ഞങ്ങളുടെ റൂഹ് പിടിക്കല്ല പടച്ചോനെ.🤲🏻🥹 (മദീന സിയാറത്ത് ചെയ്ത പ്രിയപ്പെട്ട കൂട്ടുകാരെ ഓർത്തപ്പോൾ ഓർമ്മകൾ നിങ്ങളോട് പങ്കുവെച്ചു.)
❤️ 🤲 💚 😢 8

Comments