
Sweet Of Madeena
June 14, 2025 at 02:10 AM
*ഹജ്ജ്, ഉംറ:,സിയാറ: അറിഞ്ഞിരിക്കേണ്ട മസ്അലകൾ*
*`🪀ᴶᴼᴵᴺ ᵂᴴᴬᵀˢᴬᴾᴾ ᴳᴿᴼᵁᴾ🪀`*↙️
*https://api.whatsapp.com/send?phone=919037142487&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_*
🕋🕋🕋🕋🕋🕋🕋🕋🕋🕋🕋
*ചോദ്യം:*
ഹജ്ജ് കഴിഞ്ഞ് തിരിച്ച് വരുന്നവരോട് എന്തെങ്കിലും പ്രത്യേകമായി പറയൽസുന്നത്തുണ്ടോ?
ഹാജിമാർ മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലും പ്രാർത്ഥിക്കൽ സുന്നത്തുണ്ടോ?
ഹാജിമാർക്ക് വേണ്ടി പ്രത്യേക സദ്യയുണ്ടാക്കൽ സുന്നത്തുണ്ടോ?
*ഉത്തരം* :
ഉണ്ട്.
ഹജജ് കഴിഞ്ഞ് തിരിച്ച് വരുന്നവരോട്
*تَقَبَّلَ /قَبِلَ الَّلهُ حَجَّكَ(عُمْرَتَكَ/زِيَارَتَكَ)،وغَفَرَ ذَنْبَكَ،وأَخْلَفَ عَلَيْكَ نَفَقَتَكَ*
(താങ്കളുടെ ഹജ്ജ് (ഉംറ / സിയാറത്ത്) അല്ലാഹു സ്വീകരിക്കട്ടെ, താങ്കളുടെ പാപങ്ങൾ അല്ലാഹു പൊറുത്ത് തരട്ടെ, താങ്കൾ ചിലവഴിച്ചതിന് അല്ലാഹു പകരം തരട്ടെ )
എന്ന് പറയൽ സുന്നത്താണ്.
(ഖൽയൂബി:2/190)
( ഹാശിയതുൽ ജമൽ:2/554)
( ശർവാനി:4/214)
ഹജ്ജ് കഴിഞ്ഞ് വരുന്നവർക്ക് വേണ്ടി തൻ്റെ കുടുംബക്കാർ നല്ല സദ്യയുണ്ടാക്കി കൊടുക്കലും സുന്നത്തുണ്ട്, ഇതു പോലെയുള്ള സദ്യക്ക്
*نَقِيعَةْ*
എന്നാണ് പറയുക
(ഖൽയൂബി: 2/190)
(ഹാശിയതുൽ ജമൽ:2/554)
(ശർവാനി:4/214)
ഹജജ് കഴിഞ്ഞ് വരുന്ന ഹാജിമാർ മറ്റുള്ളവർക്ക് വേണ്ടി മഗ്ഫിറത്തു ( പാപമോചനം) കൊണ്ട് ദുആ ചെയ്യലും സുന്നത്താണ്. ഹജജ് കഴിഞ്ഞ് വന്നതു മുതൽ നാൽപ്പതു ദിവസം വരെ ഇതു നീണ്ടു നിൽക്കും.
(90 ദിവസം എന്നും അഭിപ്രായമുണ്ട്)
(ഖൽയൂബി: 2/190)
(ഹാശിയതുൽ ജമൽ:2/554)
*يندب أن يصنع أهله له وليمة تسمی النقيعة،وأن يقال له إن كان حاجا،تقبل حجك وغفر ذنبك،وأخلف عليك نفقتك*
*ويندب للحاج الدعاء لغيره بالمغفرة ....وذكروا أن ذلك يمتد* *أربعين يوما من قدومه*
(حاشية القليوبي ٢/١٩٠)
➖➖➖➖➖➖➖➖➖➖➖
*ദുആ വസ്വിയ്യത്തോടെ*
*പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര*
*`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)`*
|█║▌█║▌█║▌█|█║
👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക`*
*============================*
🕊 *`സ്വീറ്റ് ഓഫ് മദീന `🕊*
🪀 *`+919895367839`*
*=============================*