
Sweet Of Madeena
June 14, 2025 at 10:49 AM
*🕋 സൽസരണി 🕋*
*📌 ദുൽഹജ്ജ് സ്പെഷ്യൽ (10)*
*`🪀ᴶᴼᴵᴺ ᵂᴴᴬᵀˢᴬᴾᴾ ᴳᴿᴼᵁᴾ🪀`*↙️
*https://api.whatsapp.com/send?phone=919037142487&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_*
*📍ഇബ്രാഹിം നബി (അ) (10)*
*🔖വാതിൽപ്പടി നിലനിർത്തുക*
ﻗَﺎﻝَ اﺑْﻦُ ﻋَﺒَّﺎﺱٍ رضي الله عنه: ........ﻭَﺷَﺐَّ اﻟﻐُﻼَﻡُ ﻭَﺗَﻌَﻠَّﻢَ اﻟﻌَﺮَﺑِﻴَّﺔَ ﻣِﻨْﻬُﻢْ، ﻭَﺃَﻧْﻔَﺴَﻬُﻢْ ﻭَﺃَﻋْﺠَﺒَﻬُﻢْ ﺣِﻴﻦَ ﺷَﺐَّ، ﻓَﻠَﻤَّﺎ ﺃَﺩْﺭَﻙَ ﺯَﻭَّﺟُﻮﻩُ اﻣْﺮَﺃَﺓً ﻣِﻨْﻬُﻢْ، ﻭَﻣَﺎﺗَﺖْ ﺃُﻡُّ ﺇِﺳْﻤَﺎﻋِﻴﻞَ، ﻓَﺠَﺎءَ ﺇِﺑْﺮَاﻫِﻴﻢُ ﺑَﻌْﺪَﻣَﺎ ﺗَﺰَﻭَّﺝَ ﺇِﺳْﻤَﺎﻋِﻴﻞُ ﻳُﻄَﺎﻟِﻊُ ﺗَﺮِﻛَﺘَﻪُ، ﻓَﻠَﻢْ ﻳَﺠِﺪْ ﺇِﺳْﻤَﺎﻋِﻴﻞَ، ﻓَﺴَﺄَﻝَ اﻣْﺮَﺃَﺗَﻪُ ﻋَﻨْﻪُ ﻓَﻘَﺎﻟَﺖْ: ﺧَﺮَﺝَ ﻳَﺒْﺘَﻐِﻲ ﻟَﻨَﺎ، ﺛُﻢَّ ﺳَﺄَﻟَﻬَﺎ ﻋَﻦْ ﻋَﻴْﺸِﻬِﻢْ ﻭَﻫَﻴْﺌَﺘِﻬِﻢْ، ﻓَﻘَﺎﻟَﺖْ ﻧَﺤْﻦُ ﺑِﺸَﺮٍّ، ﻧَﺤْﻦُ ﻓِﻲ ﺿِﻴﻖٍ ﻭَﺷِﺪَّﺓٍ، ﻓَﺸَﻜَﺖْ ﺇِﻟَﻴْﻪِ، ﻗَﺎﻝَ: ﻓَﺈِﺫَا ﺟَﺎءَ ﺯَﻭْﺟُﻚِ ﻓَﺎﻗْﺮَﺋِﻲ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡَ، ﻭَﻗُﻮﻟِﻲ ﻟَﻪُ ﻳُﻐَﻴِّﺮْ ﻋَﺘَﺒَﺔَ ﺑَﺎﺑِﻪِ، ﻓَﻠَﻤَّﺎ ﺟَﺎءَ ﺇِﺳْﻤَﺎﻋِﻴﻞُ ﻛَﺄَﻧَّﻪُ ﺁﻧَﺲَ ﺷَﻴْﺌًﺎ، ﻓَﻘَﺎﻝَ: ﻫَﻞْ ﺟَﺎءَﻛُﻢْ ﻣِﻦْ ﺃَﺣَﺪٍ؟ ﻗَﺎﻟَﺖْ: ﻧَﻌَﻢْ، ﺟَﺎءَﻧَﺎ ﺷَﻴْﺦٌ ﻛَﺬَا ﻭَﻛَﺬَا، ﻓَﺴَﺄَﻟَﻨَﺎ ﻋَﻨْﻚَ ﻓَﺄَﺧْﺒَﺮْﺗُﻪُ، ﻭَﺳَﺄَﻟَﻨِﻲ ﻛَﻴْﻒَ ﻋَﻴْﺸُﻨَﺎ، ﻓَﺄَﺧْﺒَﺮْﺗُﻪُ ﺃَﻧَّﺎ ﻓِﻲ ﺟَﻬْﺪٍ ﻭَﺷِﺪَّﺓٍ، ﻗَﺎﻝَ: ﻓَﻬَﻞْ ﺃَﻭْﺻَﺎﻙِ ﺑِﺸَﻲْءٍ؟ ﻗَﺎﻟَﺖْ: ﻧَﻌَﻢْ، ﺃَﻣَﺮَﻧِﻲ ﺃَﻥْ ﺃَﻗْﺮَﺃَ ﻋَﻠَﻴْﻚَ اﻟﺴَّﻼَﻡَ، ﻭَﻳَﻘُﻮﻝُ ﻏَﻴِّﺮْ ﻋَﺘَﺒَﺔَ ﺑَﺎﺑِﻚَ، ﻗَﺎﻝَ: ﺫَاﻙِ ﺃَﺑِﻲ، ﻭَﻗَﺪْ ﺃَﻣَﺮَﻧِﻲ ﺃَﻥْ ﺃُﻓَﺎﺭِﻗَﻚِ، اﻟﺤَﻘِﻲ ﺑِﺄَﻫْﻠِﻚِ، ﻓَﻄَﻠَّﻘَﻬَﺎ، ﻭَﺗَﺰَﻭَّﺝَ ﻣِﻨْﻬُﻢْ ﺃُﺧْﺮَﻯ، ﻓَﻠَﺒِﺚَ ﻋَﻨْﻬُﻢْ ﺇِﺑْﺮَاﻫِﻴﻢُ ﻣَﺎ ﺷَﺎءَ اﻟﻠَّﻪُ، ﺛُﻢَّ ﺃَﺗَﺎﻫُﻢْ ﺑَﻌْﺪُ ﻓَﻠَﻢْ ﻳَﺠِﺪْﻩُ، ﻓَﺪَﺧَﻞَ ﻋَﻠَﻰ اﻣْﺮَﺃَﺗِﻪِ ﻓَﺴَﺄَﻟَﻬَﺎ ﻋَﻨْﻪُ، ﻓَﻘَﺎﻟَﺖْ: ﺧَﺮَﺝَ ﻳَﺒْﺘَﻐِﻲ ﻟَﻨَﺎ، ﻗَﺎﻝَ: ﻛَﻴْﻒَ ﺃَﻧْﺘُﻢْ؟ ﻭَﺳَﺄَﻟَﻬَﺎ ﻋَﻦْ ﻋَﻴْﺸِﻬِﻢْ ﻭَﻫَﻴْﺌَﺘِﻬِﻢْ، ﻓَﻘَﺎﻟَﺖْ: ﻧَﺤْﻦُ ﺑِﺨَﻴْﺮٍ ﻭَﺳَﻌَﺔٍ، ﻭَﺃَﺛْﻨَﺖْ ﻋَﻠَﻰ اﻟﻠَّﻪِ، ﻓَﻘَﺎﻝَ: ﻣَﺎ ﻃَﻌَﺎﻣُﻜُﻢْ؟ ﻗَﺎﻟَﺖِ اﻟﻠَّﺤْﻢُ، ﻗَﺎﻝَ ﻓَﻤَﺎ ﺷَﺮَاﺑُﻜُﻢْ؟ ﻗَﺎﻟَﺖِ اﻟﻤَﺎءُ. ﻗَﺎﻝَ: اﻟﻠَّﻬُﻢَّ ﺑَﺎﺭِﻙْ ﻟَﻬُﻢْ ﻓِﻲ اﻟﻠَّﺤْﻢِ ﻭَاﻟﻤَﺎءِ، ﻗَﺎﻝَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻭَﻟَﻢْ ﻳَﻜُﻦْ ﻟَﻬُﻢْ ﻳَﻮْﻣَﺌِﺬٍ ﺣَﺐٌّ، ﻭَﻟَﻮْ ﻛَﺎﻥَ ﻟَﻬُﻢْ ﺩَﻋَﺎ ﻟَﻬُﻢْ ﻓِﻴﻪِ». ﻗَﺎﻝَ: ﻓَﻬُﻤَﺎ ﻻَ ﻳَﺨْﻠُﻮ ﻋَﻠَﻴْﻬِﻤَﺎ ﺃَﺣَﺪٌ ﺑِﻐَﻴْﺮِ ﻣَﻜَّﺔَ ﺇِﻻَّ ﻟَﻢْ ﻳُﻮَاﻓِﻘَﺎﻩُ، ﻗَﺎﻝَ: ﻓَﺈِﺫَا ﺟَﺎءَ ﺯَﻭْﺟُﻚِ ﻓَﺎﻗْﺮَﺋِﻲ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡَ، ﻭَﻣُﺮِﻳﻪِ ﻳُﺜْﺒِﺖُ ﻋَﺘَﺒَﺔَ ﺑَﺎﺑِﻪِ، ﻓَﻠَﻤَّﺎ ﺟَﺎءَ ﺇِﺳْﻤَﺎﻋِﻴﻞُ ﻗَﺎﻝَ: ﻫَﻞْ ﺃَﺗَﺎﻛُﻢْ ﻣِﻦْ ﺃَﺣَﺪٍ؟ ﻗَﺎﻟَﺖْ: ﻧَﻌَﻢْ، ﺃَﺗَﺎﻧَﺎ ﺷَﻴْﺦٌ ﺣَﺴَﻦُ اﻟﻬَﻴْﺌَﺔِ، ﻭَﺃَﺛْﻨَﺖْ ﻋَﻠَﻴْﻪِ، ﻓَﺴَﺄَﻟَﻨِﻲ ﻋَﻨْﻚَ ﻓَﺄَﺧْﺒَﺮْﺗُﻪُ، ﻓَﺴَﺄَﻟَﻨِﻲ ﻛَﻴْﻒَ ﻋَﻴْﺸُﻨَﺎ ﻓَﺄَﺧْﺒَﺮْﺗُﻪُ ﺃَﻧَّﺎ ﺑِﺨَﻴْﺮٍ، ﻗَﺎﻝَ: ﻓَﺄَﻭْﺻَﺎﻙِ ﺑِﺸَﻲْءٍ، ﻗَﺎﻟَﺖْ: ﻧَﻌَﻢْ، ﻫُﻮَ ﻳَﻘْﺮَﺃُ ﻋَﻠَﻴْﻚَ اﻟﺴَّﻼَﻡَ، ﻭَﻳَﺄْﻣُﺮُﻙَ ﺃَﻥْ ﺗُﺜْﺒِﺖَ ﻋَﺘَﺒَﺔَ ﺑَﺎﺑِﻚَ، ﻗَﺎﻝَ: ﺫَاﻙِ ﺃَﺑِﻲ ﻭَﺃَﻧْﺖِ اﻟﻌَﺘَﺒَﺔُ، ﺃَﻣَﺮَﻧِﻲ ﺃَﻥْ ﺃُﻣْﺴِﻜَﻚِ،
(صحيح البخاري:٣٣٦٤)
🌸🌸🌸🌸🌸🌸🌸🌸🌸🌸
✍🏼ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: ......
ഇസ്മാഈൽ (അ) യുവാവായി. ജർഹൂം ഗോത്രക്കാരിൽ നിന്ന് അറബി പഠിച്ചു. അവരിൽ നിന്നൊരു പെണ്ണിനെ വിവാഹം ചെയ്തു കൊടുത്തു. കുറച്ച് കഴിഞ്ഞപ്പോൾ ഹാജറാ ബിവി(റ) മരണപ്പെട്ടു.
ഇബ്റാഹിം (അ) ചിലപ്പോൾ ഇസ്മാഈലി(അ)നെ വന്നു സന്ദർശിച്ചിരുന്നു.
ഒരിക്കൽ സന്ദർശിക്കാൻ വന്നപ്പോൾ മകനെ കണ്ടില്ല. മരുമകളോട് അന്വേഷിച്ചു. അവർ പറഞ്ഞു: "ഞങ്ങൾക്ക് ഭക്ഷണം തേടി പോയിരിക്കുകയാണ്." പിന്നെ അവരുടെ ജീവിതത്തെക്കുറിച്ചും, സ്ഥിതിഗതികളെക്കുറിച്ചും മഹാനവർകൾ അവളോട് ചോദിച്ചു. അവൾ പറഞ്ഞു: "ഞങ്ങൾ വിഷമത്തിലാണ്. ക്ലേശത്തിലും പ്രയാസത്തിലുമാണ്." അവൾ മഹാനോട് ആവലാതികളുടെ പട്ടികയിട്ടു. മഹാനവർകൾ പറഞ്ഞു: "നിന്റെ ഭർത്താവ് വന്നാൽ അദ്ദേഹത്തോട് എന്റെ സലാം പറയുക, വാതിൽപ്പടി മാറ്റിവെക്കാൻ പറയുക."
കുറച്ചു കഴിഞ്ഞപ്പോൾ ഇസ്മാഈൽ (അ) വന്നു. മഹാനവർകൾ എന്തോ അറിഞ്ഞപോലെ ചോദിച്ചു: "ഇവിടെ ആരെങ്കിലും വന്നിരുന്നോ..?"
അവർ പറഞ്ഞു: "അതെ ഇന്നയിന്ന രൂപമുള്ള ഒരു വൃദ്ധൻ ഞങ്ങളുടെ അടുത്ത് വന്നിരുന്നു. നിങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചു. ഞാൻ വിവരം പറഞ്ഞു. നമ്മുടെ ജീവിതം എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. നാം വളരെ കഷ്ടപ്പാടിലും, പ്രയാസത്തിലുമാണെന്നു ഞാൻ പറഞ്ഞു."
മഹാൻ ചോദിച്ചു: "അദ്ദേഹം നിന്നോടു വല്ലതും പറഞ്ഞേൽപിച്ചോ..?"
അവൾ പറഞ്ഞു: "അതെ നിങ്ങളോട് സലാം പറയാനും വാതിൽപ്പടി മാറ്റിവെക്കാൻ പറയാനും നിർദേശിച്ചു."
ഇസ്മാഈൽ (അ) പറഞ്ഞു: "അതെന്റെ പിതാവാണ്. നീയുമായി പിരിയാൻ അദ്ദേഹം എന്നോട് കൽപിച്ചിരിക്കുയാണ്. നീ നിന്റെ കുടുംബത്തിലേക്ക് പോകുക."
മഹാനവർകൾ അവളെ വിവാഹമോചനം ചെയ്തു.
ജർഹൂം ഗോത്രക്കാരിൽ നിന്ന് തന്നെ മറ്റൊരു പെണ്ണിനെ വിവാഹം ചെയ്തു. അല്ലാഹു ﷻ ഉദ്ദേശിച്ചത്ര കാലം ഇബ്റാഹീം നബി (അ) അവരിലേക്ക് വരാതെ കഴിഞ്ഞു. ശേഷമൊരിക്കൽ മഹാനവർകൾ മകനെ കാണാൻ വന്നപ്പോഴും ഇസ്മാഈലി (അ) നെ കണ്ടില്ല. മരുമകളോട് അന്വേഷിച്ചു. അവർ പറഞ്ഞു: ഞങ്ങൾക്ക് ഭക്ഷണം തേടി പോയിരിക്കുകയാണ്." നിങ്ങളുടെ സ്ഥിതി എന്ത്..? എന്ന് മഹാൻ ആരാഞ്ഞു.
അവർ പറഞ്ഞു: "ഞങ്ങൾ നന്മയിലും, ക്ഷേമത്തിലുമാണ്." അവർ അല്ലാഹുﷻവിനെ വാഴ്ത്തി.
മഹാൻ ചോദിച്ചു: "നിങ്ങളുടെ ഭക്ഷണം എന്താണ്..?
അവൾ പറഞ്ഞു: "മാംസം"
നിങ്ങളുടെ പാനീയമോ?
'വെള്ളം' എന്ന് അവൾ പറഞ്ഞു.
"അല്ലാഹുവേ! മാംസത്തിലും, വെള്ളത്തിലും ഇവർക്ക് നീ ബറകത്ത് ചെയ്യണേ" എന്ന് ഇബ്റാഹീം(അ) ദുആ ചെയ്തു.
നബി ﷺ പറഞ്ഞു: "അന്ന് അവർക്ക് ധാന്യമൊന്നും ഉണ്ടായിരുന്നില്ല. അതുണ്ടായിരുന്നെങ്കിൽ അതിൽ ബറകത്തിനുവേണ്ടി മഹാനവർകൾ ദുആ ചെയ്യുമായിരുന്നു."
നിവേദകൻ പറയുന്നു: "മക്കയല്ലാത്തിടത്ത് ഒരാൾക്കും അതു രണ്ടും മാത്രം കഴിച്ചാൽ ജീവിക്കാനാവുമായിരുന്നില്ല.
ഇബ്റാഹീം (അ) പറഞ്ഞു: "നിന്റെ ഭർത്താവ് വന്നാൽ അദ്ദേഹത്തോട് സലാം പറയുക. വാതിൽപ്പടി ഉറപ്പിക്കാനും നിർദേശിക്കുക"
ഇസ്മാഈൽ (അ) വന്നപ്പോൾ ഭാര്യയോട് 'ആരെങ്കിലും ഇവിടെ വന്നിരുന്നോ' എന്ന് ചോദിച്ചു. അവർ പറഞ്ഞു: "അതെ സുന്ദരനായ ഒരു വൃദ്ധൻ വന്നിരുന്നു. അവർ മഹാനെ വാഴ്ത്തി പറഞ്ഞു. നിങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ വിവരം പറഞ്ഞു. നമ്മുടെ ജീവിതം എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. നാം സുഖത്തിലാണ് എന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു.
ഇസ്മാഈൽ (അ) ചോദിച്ചു: "അദ്ദേഹം നിന്നോട് എന്തെങ്കിലും പറഞ്ഞേൽപിച്ചിരുന്നോ..?"
അവർ പറഞ്ഞു: "അതെ നിങ്ങളോട് സലാം പറയാനും വാതിൽപ്പടി സ്ഥിരപ്പെടുത്താനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്."
ഇസ്മാഈൽ (അ) പറഞ്ഞു: അദ്ദേഹം എന്റെ പിതാവാണ്. നീയാണ് വാതിൽപ്പടി. നിന്നെ കൂടെത്തന്നെ നിറുത്താനാണ് അദ്ദേഹമെന്നോട് നിർദേശിച്ചത്.
(സ്വഹീഹുൽ ബുഖാരി:3364)
*ഗുണപാഠം:*
🔸അല്ലാഹുﷻവിന്റെ അനുഗ്രഹങ്ങൾക്ക് ശുക്റ് ചെയ്താൽ അല്ലാഹു ﷻ അനുഗ്രഹങ്ങൾ വർദ്ധിപ്പിക്കുന്നതാണ്. നേരെമറിച്ച് അവന് ചെയ്ത് തന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാതെ എപ്പോഴും ഇല്ലായ്മ പറഞ്ഞ് കൊണ്ടിരുന്നാൽ അല്ലാഹു ﷻ നൽകിയ അനുഗ്രഹങ്ങളും എടുത്ത് കളയുന്നതാണ്. ഇസ്മാഈൽ നബിയുടെ രണ്ട് ഭാര്യമാരുടെ സ്വഭാവങ്ങളിൽ നിന്നും അത് സ്പഷ്ടമാണ്.
👉🏼 ഒരു ഭാര്യ എപ്പോഴും ഭർത്താവിനാൽ ലഭിക്കുന്ന സൗകര്യങ്ങളിൽ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കണം. കുറവുകളും കുറ്റങ്ങളും മാത്രം നോക്കുന്നവരാകരുത്.
*_✍🏼മുഹമ്മദ് ശാഹിദ് സഖാഫി_*
*`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)`*
|█║▌█║▌█║▌█|█║
👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക`*
*============================*
🕊 *`സ്വീറ്റ് ഓഫ് മദീന `🕊*
🪀 *`+919895367839`*
*=============================*
❤️
1