Sweet Of Madeena
Sweet Of Madeena
June 14, 2025 at 10:52 AM
*മനസ്സ് നന്നാവാന്‍ പ്രാര്‍ഥിക്കാം* *`🪀ᴶᴼᴵᴺ ᵂᴴᴬᵀˢᴬᴾᴾ ᴳᴿᴼᵁᴾ🪀`*↙️ *https://api.whatsapp.com/send?phone=919037142487&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_* ✍🏼മനസ്സ് എന്ന പ്രതിഭാസത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ പല തവണ പരാമര്‍ശിച്ചിട്ടുണ്ട്. എല്ലാ വിജയങ്ങളുടെയും നിദാനം മനസ്സിന്റെ നന്‍മയാണെന്നും അത് ദുഷിച്ചാല്‍ പരാജയം തീര്‍ച്ചയാണെന്നും ഉദ്‌ബോധിപ്പിക്കുന്നു. അല്ലാഹു പറയുന്നു: മനസ്സും അതിനെ സന്തുലിതമാക്കിയ അല്ലാഹുവും തന്നെയാണ് സത്യം. അതിന് നന്‍മയും തിന്‍മയും അവന്‍ തോന്നിപ്പിച്ചുകൊടുക്കുകയും ചെയ്തു. മനസ്സ് ശുദ്ധീകരിച്ചവന്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു. മനസ്സ് മലിനപ്പെടുത്തിയവന്‍ തീര്‍ച്ചയായും പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.’ (വി. ഖുര്‍ആന്‍: 91: 7-10) ആത്മസംസ്‌കരണത്തിന് ഇസ്‌ലാമില്‍ അതിയായ പ്രാധാന്യമാണുള്ളത്. പ്രവാചക നിയോഗങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ആത്മസംസ്‌കരണം സാധ്യമാക്കലായിരുന്നു. ദുഷ്ചിന്തകളില്‍ നിന്നും ദുഷ്‌പ്രേരണകളില്‍ നിന്നും മനസ്സിനെ ശുദ്ധീകരിക്കാന്‍ കഠിന പ്രയത്‌നം ആവശ്യമാണ്. ഒപ്പം ആത്മാര്‍ഥമായ പ്രാര്‍ഥനയുമുണ്ടാകണം. നബി(സ) പതിവാക്കിയിരുന്നതോ, അനുചരരെ പഠിപ്പിച്ചതോ ആയ പ്രാര്‍ഥനകളില്‍ മനസ്സിന്റെ നന്‍മക്കു വേണ്ടിയുള്ള തേട്ടം ധാരാളമായി കാണാന്‍ സാധിക്കും. നബി(സ) പതിവാക്കിയിരുന്ന ഒരു പ്രാര്‍ഥനയുടെ ആശയം ഇങ്ങനെ വായിക്കാം: ‘അല്ലാഹുവേ, അശക്തത, അലസത, ഭീരുത്വം, ലുബ്ധത, വാര്‍ധക്യം, ഖബറിലെ ശിക്ഷ എന്നിവയില്‍ നിന്ന് നിന്നോട് ഞാന്‍ കാവല്‍തേടുന്നു. അല്ലാഹുവേ, എന്റെ മനസ്സിന് ദൈവഭയം നല്‍കുകയും, അതിനെ സംസ്‌കരിക്കുകയും ചെയ്യേണമേ. അതിനെ സംസ്‌കരിക്കാന്‍ ഏറ്റവും നല്ലത് നീയാണ്. അതിന്റെ രക്ഷാധികാരിയും യജമാനനും നീയാണ്. അല്ലാഹുവേ, ഉപകരിക്കാത്ത അറിവ്, ദൈവഭയമില്ലാത്ത ഹൃദയം, എത്ര കിട്ടിയാലും മതിവരാത്ത മനസ്സ്, ഉത്തരം ലഭിക്കാത്ത പ്രാര്‍ഥന എന്നീ കാര്യങ്ങളില്‍ നിന്ന് നിന്നോട് ഞാന്‍ കാവല്‍തേടുന്നു’. എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും പതിവാക്കാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുള്ള ഒരു പ്രാര്‍ഥന ഇങ്ങനെയാണ്: ‘അല്ലാഹുവേ, എന്റെ മനസ്സിന്റെ തിന്‍മയില്‍ നിന്നും, നിന്റെ നിയന്ത്രണത്തിലുള്ള ഓരോ ജീവിയുടെയും തിന്‍മയില്‍ നിന്നും നിന്നോട് ഞാന്‍ കാവല്‍തേടുന്നു. തീര്‍ച്ചയായും എന്റെ നാഥന്‍ ഋജുവായ മാര്‍ഗത്തിലാണ്’. അബ്ദുറഹ്മാനി ബ്‌നു അബീബക്‌റ(റ) പറഞ്ഞു: വിഷമിക്കുന്നവന്റെ പ്രാര്‍ഥന നബി(സ) എനിക്ക് പറഞ്ഞു തന്നു: ‘അല്ലാഹുവേ, നിന്റെ കാരുണ്യം ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നെ ഒരു നിമിഷം പോലും നീ കൈവിടരുത്. എന്റെ കാര്യങ്ങളെല്ലാം നീ നന്നാക്കേണമേ. നീയല്ലാതെ ആരാധനക്ക് അര്‍ഹനായി ഒരാളുമില്ല’. ഇംറാനുബ്‌നു ഹുസൈന്‍ (റ) പറഞ്ഞു: എന്റെ പിതാവ് മുസ്‌ലിമാകുന്നതിനു മുമ്പ് നബി(സ) അദ്ദേഹത്തിന് ഒരു വാഗ്ദാനം ചെയ്തിരുന്നു. ‘താങ്കള്‍ ഇസ്‌ലാം സ്വീകരിച്ച ശേഷം നിങ്ങള്‍ക്ക് രണ്ട് പ്രാര്‍ഥനകള്‍ ഞാന്‍ പഠിപ്പിച്ചുതരാം. അവ താങ്കള്‍ക്ക് വളരെയേറെ ഉപകരിക്കുമെന്നതായിരുന്നു ആ വാഗ്ദാനം. അദ്ദേഹം മുസ്‌ലിമായ ശേഷം നബി(സ)യെ സമീപിച്ച് ആ പ്രാര്‍ഥനകള്‍ പഠിപ്പിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവേ, എനിക്ക് നേര്‍വഴി നീ തോന്നിക്കേണമേ. എന്റെ മനസ്സിന്റെ തിന്‍മയില്‍ നിന്ന് എനിക്ക് നീ കാവല്‍ നല്‍കേണമേ’ ഈ പ്രാര്‍ഥന നീ പതിവാക്കുക. (തിര്‍മിദി) ദാവൂദ് നബി(അ)യുടെ ഒരു പ്രാര്‍ഥന നബി(സ) അനുചരര്‍ക്ക് പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്: അല്ലാഹുവേ, നിന്നോടുള്ള സ്‌നേഹവും, നിന്നെ സ്‌നേഹിക്കുന്നവരോടുള്ള സ്‌നേഹവും, നിന്റെ സ്‌നേഹത്തിന് ഹേതുവാകുന്ന പ്രവര്‍ത്തനങ്ങളോടുള്ള സ്‌നേഹവും നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ, നിന്നോടുള്ള സ്‌നേഹം എനിക്ക് എന്റെ ശരീരം, കുടുംബം, ധനം എന്നിവയേക്കാളും തണുത്ത വെള്ളത്തേക്കാളും പ്രിയപ്പെട്ടതാക്കേണമേ’. മനസ്സ് നന്നാവാന്‍ എല്ലാവരും ആത്മാര്‍ഥമായി പ്രയത്‌നിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യണമെന്ന് ഉപരി സൂചിത തിരുവചനങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. (ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലെ ഹദീസ് വിഭാഗം മേധാവിയായ ലേഖകന്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്) (മൊഴിമാറ്റം: ഡോ. അബ്ദു റഹ്മാന്‍ ഫൈസി മുല്ലപ്പള്ളി) ✍🏼ഡോ. അബ്ദുസ്സമീഅ് അല്‍ അനീസ് നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക.. *`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)​`* |█║▌█║▌█║▌█|█║ ​👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക​​`* *​============================​* ​🕊 *`സ്വീറ്റ് ഓഫ് മദീന ​`🕊​* 🪀 *`​+919895367839`* *​​=============================​​*
❤️ 1

Comments