
Sweet Of Madeena
June 14, 2025 at 04:44 PM
*ഇസ്ലാമിക സംശയങ്ങളും മറുപടിയും*
*`🪀ᴶᴼᴵᴺ ᵂᴴᴬᵀˢᴬᴾᴾ ᴳᴿᴼᵁᴾ🪀`*↙️
*https://api.whatsapp.com/send?phone=919037142487&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_*
ചോ :കുട്ടിക്ക് സ്വന്തമായി ത്വവാഫുചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ അവനെ ഏറ്റി രക്ഷിതാവ് ത്വവാഫ് ചെയ്യുമ്പോൾ ത്വവാഫിൻ്റെ നിബന്ധനയായ ശുദ്ധി കുട്ടിക്കാണോ, രക്ഷിതാവിനാണോ വേണ്ടത്?
ഉ :രണ്ടു പേർക്കും ശുദ്ധി വേണം. രണ്ടിൽ ഒരാൾക്കു മാത്രം ശുദ്ധിയുണ്ടായാൽ മതിയാവുകയില്ല.
(ശർഹുൽ ഈളാഹ്: പേജ്: 235,554)
ചോ :ജന്മനാ ചെവിയില്ലാത്ത മൃഗവും വാലില്ലാത്ത മൃഗവും ഉള്ഹിയ്യത്തറുക്കാൻ പറ്റുമോ?
ഉ :ചെവിയുടേയോ വാലിൻ്റേയോ ചന്തിയുടേയോ അകിടിൻ്റേയോ അൽപ്പ ഭാഗം മുറിക്കപ്പെട്ട മൃഗങ്ങൾ ഉള്ഹിയ്യത്തിന് പറ്റില്ല. എന്നാൽ ചെവിക്ക് കീറലോ വിള്ളലോ ഓട്ടയോ ഉണ്ടായതു കാരണം അതിൽ നിന്നും ഒരു ഭാഗവും നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ പ്രശ്നമില്ല.
(തുഹ്ഫ: 9 -352,353)
ചെവിയിൽ നിന്നും അൽപ്പമെങ്കിലും മുറിക്കപ്പെട്ട മൃഗം അനുവദനീയമല്ല എന്ന് പറഞ്ഞതിൽ നിന്നും ചെവി മുഴുവൻ മുറിക്കപ്പെട്ടതും ചെവിയില്ലാതെ സൃഷ്ടിക്കപ്പെട്ടതും പറ്റില്ലെന്ന് മനസ്സിലായി.എന്നാൽ ജന്മനാ വാലില്ലാതെയോ ചന്തിയില്ലാതെയോ അകിടില്ലാതെയോ സൃഷ്ടിക്കപ്പെട്ട മൃഗം പ്രശ്നമില്ല
(മുഗ് നി :4-360 )
കാരണം വാല്, ചന്തി, അകിട് പോലെയല്ല ചെവി എന്ന അവയവം.എല്ലാ മൃഗത്തിനും അനിവാര്യമാണ് ചെവി.
(ഇആനത്: 2 - 332)
(ജമൽ: 5-253)
(ബുശ്റൽ കരീം: പേജ്: 308)
(ബുജൈരിമീ: 4-336)
ചോ :സുന്നത്തായ ഹജ്ജിനോ, ഉംറക്കോ വേണ്ടി വിശ്വാസയോഗ്യരായ സ്ത്രീകളുടെ കൂടെ സ്ത്രീക്ക് യാത്ര ചെയ്യാമോ?
ഉ :മഹ്റമായവരുടെ കൂടെയോ, ഭർത്താവിൻ്റെ കൂടെയോ ഹജ്ജിനോ ഉംറക്കോ പോയ സ്ത്രീക്ക് മറ്റു സ്ത്രീകളോടുകൂടെ സുന്നത്തായ ഉംറ നിർവഹിക്കാൻ വേണ്ടി തൻഈമിൽ പോകാമോ? (ഇത് സാധാരണ നടക്കാറുണ്ട് )
നിർബന്ധമല്ലാത്ത, അഥവാ സുന്നത്തായ ഹജ്ജിനോ ഉംറക്കോ വേണ്ടി മഹ്റ മോ, ഭർത്താവോ കൂടെയില്ലങ്കിൽ ഒരു സ്ത്രീ യാത്ര ചെയ്യൽ - അതു മറ്റു സ്ത്രീകളുടെ കൂടെയാണെങ്കിലും - ഹറാമാണ്, യാത്ര ചെറുതാണെങ്കിലും, അവൾ വിരൂപിയാണെങ്കിലും ഹറാമാണ്.തൻഈമിൽ നിന്ന് ഉംറക്ക് വേണ്ടി സ്ത്രീ ഇപ്രകാരം ഇഹ്റാം ചെയ്യുന്നത് ഹറാമായ ഈ ഇനത്തിൽ പെട്ടതാണ്.
(ശർഹുൽ ഈളാഹ്, പേജ്: 103)
ചോ :ഉള്ഹിയ്യത്തു മൃഗത്തിൻ്റെ തോൽ പോലോത്തവ അമുസ്ലിമിന് വിൽക്കാമോ?
ഉ :ഉള്ഹിയ്യത്തിൽ നിന്നും ദരിദ്രനു ലഭിച്ച വിഹിതം വിൽപ്പന പോലെയുള്ള കൈകാര്യങ്ങൾ ചെയ്യാൻ അനുവാദമുണ്ട്. പക്ഷെ അവൻ വിൽക്കുന്നത് മുസ്ലിമിനായിരിക്കണം എന്ന നിബന്ധനയുണ്ട്. അമുസ്ലിമിനാവാൻ പാടില്ല.
ഉള്ഹിയ്യത്തിൻ്റെ തോൽ പോലോത്തവ ദരിദ്രനു ലഭിച്ചാൽ അമുസ്ലിമീങ്ങൾക്ക് വിൽപ്പന പോലോത്തത് നടത്തൽ അനുവദനീയമല്ല.
(തുഹ്ഫ, ശർവാനി, ഇബ്നു ഖാസിം സഹിതം :9-364)
ചോ :സ്ത്രീക്ക് ഹജജ്, ഉംറ നിർബന്ധമാകാൻ മഹ്റമോ, ഭർത്താവോ,
വിശ്വസ്തകളായ സ്ത്രീകളോ വേണമല്ലോ, വിശ്വസ്തതകളായ സ്ത്രീകൾ എന്നതുകൊണ്ടുദ്ദേശിക്കുന്നതാണ് എന്താണ്?അവർ മിനിമം എത്രയെണ്ണം വേണം?
ഉ :വിശ്വസ്തതകളായ സ്ത്രീകൾ എന്നുള്ളതുകൊണ്ടുദ്ദേശിക്കുന്നത് അവിശ്വാസിനികളും ദുർനടപ്പുകാരികളുമല്ലാത്തവരാണ്.
ചുരുങ്ങിയത് മൂന്ന് പേർ വേണം
(ശർഹുൽ ഈ ളാഹ്: പേജ്: 103)
ചോ :മയ്യിത്തിൻ്റെ വസ്വിയ്യത്തില്ലാതെയും മറ്റൊരാളുടെ സമ്മതമില്ലാതെയും ഒരാൾ ഉള്ഹിയ്യത്തറുത്താൽ സാധുവാകുമോ?
സാധുവല്ലെങ്കിൽ അറവ് നടത്തിയവന് ഉള്ഹിയ്യത്തായി പരിഗണിക്കുമോ?
അറിവില്ലായ്മ കാരണം ചെയ്തതാണെങ്കിലോ?
ഉ :മരണപ്പെട്ടവൻ്റെ വസ്വിയ്യത്തില്ലാതെയും ജീവിച്ചിരിക്കുന്നവൻ്റെ സമ്മതമില്ലാതെയും
ഒരാളും മറ്റൊരാൾക്കു വേണ്ടി ഉള്ഹിയ്യത്ത് കർമം നടത്തരുത്,
അങ്ങിനെ ഒരാൾ ഉള്ഹിയ്യത്ത് കർമം നടത്തിയാൽ - അതു അറിവില്ലാതെയാണെങ്കിലും - മറ്റുള്ളവനും ഉള്ഹിയ്യത്തായി പരിഗണിക്കുകയില്ല, സ്വന്തത്തിനു വേണ്ടിയും പരിഗണിക്കുകയില്ല.എല്ലാ നിലയിലും അസാധുവാണ്.
(ബുശ്റൽ കരീം, പേജ്: 699)
(ഇആനത്ത്: 2/377)
(തർശീഹ്: പേജ്: 204)
ചോ :ആർത്തവ രക്തമോ നിഫാസ് രക്തമോ (പ്രസവ രക്തം) പുറപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീക്ക് വിദാഇൻ്റെ ത്വവാഫ് (വിടവാങ്ങൽ ത്വവാഫ്) നിർബന്ധമുണ്ടോ?
ഉ :ആർത്തവകാരിക്കും പ്രസവ രക്തസ്രാവമുള്ളവൾക്കും ആർത്തവത്തിൻ്റെ ഊഴത്തിൽ സ്ഥലം വിടുന്ന ഇസ്തിഹാളത്ത് (രോഗ രക്തമുള്ളവൾ ) കാരിക്കും വിദാഇൻ്റെ ത്വവാഫ് (വിട വാങ്ങൽ ത്വവാഫ്) നിർവഹിക്കാതെ സ്ഥലം വിടാവുന്നതാണ്.
(തുഹ്ഫ: 4/142)
നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..
*`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)`*
|█║▌█║▌█║▌█|█║
👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക`*
*============================*
🕊 *`സ്വീറ്റ് ഓഫ് മദീന `🕊*
🪀 *`+919895367839`*
*=============================*
😮
1