Sgou University News And Updates
Sgou University News And Updates
June 13, 2025 at 06:18 AM
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഇന്‍ടേക്ക്-III സെമസ്റ്റര്‍ - II പിജി (2023- ജുലൈ അഡ്മിഷന്‍) മലയാളം/ ഇംഗ്ലീഷ്/ അറബിക്/ ഹിന്ദി /സംസ്കൃതം/ സോഷ്യോളജി/ ഫിലോസഫി/ ഹിസ്റ്ററി/ ഇക്കോണമിക്സ്/ എംകോം പ്രോഗ്രാമുകളുടെ പരീക്ഷാ ഫലം 12/06/2025 (വ്യാഴം) തിയതിയിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്സൈറ്റിലും സ്റ്റുഡന്റ് പോര്‍ട്ടല്‍ ലോഗിനിലും ലഭ്യമാണ്. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പഠിതാക്കളുടെ കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ സർവകലാശാല വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്നും സർവകലാശാലയിൽ നിന്നുമുള്ള അറിയിപ്പ് ലഭിച്ചതിനു ശേഷം ഡൗൺലോഡ് ചെയ്യാവുന്നതാണ്. പുനർമൂല്യനിർണ്ണയത്തിനും ഉത്തരക്കടലാസ്സിന്റെ സോഫ്റ്റ് കോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫീസ് അടച്ച് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനായി erp.sgou.ac.in ലെ ലേണർ ഡാഷ്‌ബോർഡ് സന്ദർശിക്കുക. ഉത്തരക്കടലാസ്സുകളുടെ സോഫ്റ്റ് കോപ്പി ലഭിച്ചതിനു ശേഷം റീവാല്യൂവേഷന് അപേക്ഷിക്കുന്നതിന് അവസരമുണ്ടായിരിക്കുന്നതല്ല. പുനർമൂല്യനിർണ്ണയത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി : 26/06/2025 പ്രൊഫ. (ഡോ). ഗ്രേഷ്യസ് ജെ പ്രോ വൈസ് ചാന്‍സിലര്‍ i/c & പരീക്ഷാ കൺട്രോളർ
😢 ❤️ 👍 😂 5

Comments