ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
May 16, 2025 at 03:37 AM
ദേശീയ ഡെങ്കിപ്പനി ദിനാചരണം
*പ്രതിജ്ഞ*
ഈഡിസ് കൊതുക് പരത്തുന്ന ഡെങ്കിപ്പനി മാരകമാകാനിടയുള്ള രോഗമാണ്. ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന ഈഡിസിനെ നിയന്ത്രിക്കാൻ ഉറവിട നശീകരണം മാത്രമാണ് പോംവഴിയെന്ന് ഞാൻ മനസിലാക്കുന്നു. ടെറസ്സ്, ഫ്രിഡ്ജിന് പിറകിലെ ട്രേ, ചെടിച്ചട്ടി, അലക്ഷ്യമായി എറിഞ്ഞിട്ടിരിക്കുന്ന പാഴ്വസ്തുക്കൾ തുടങ്ങിയവയിലെ വെള്ളത്തിൽ കൊതുക് മുട്ടയിട്ടു പെരുകാനിടയുണ്ട്. ഉറവിട നശീകരണത്തിനായി എല്ലാ വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും സ്ഥാപനങ്ങളിലും, ഞായറാഴ്ച വീടുകളിലും നടത്തുന്ന ഡ്രൈ ഡേ പ്രവർത്തനങ്ങളിൽ പങ്കാളിയാകു മെന്നും ഉറവിടങ്ങൾ കണ്ടെത്തി വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഇല്ലാതാക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
പ്രതിജ്ഞ.... പ്രതിജ്ഞ... പ്രതിജ്ഞത
👍
4