ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
May 16, 2025 at 04:50 AM
*മെയ് 16 ദേശീയ ഡെങ്കിപ്പനി ദിനം* സന്ദേശം:ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കാം : ഉറവിടങ്ങൾ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക *ഉറവിട നശീകരണം പ്രധാനം* ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണമെന്നതിനാൽ ഉറവിട നശീകരണവും പകൽ സമയത്ത് കൊതുക് കടിയിൽ നിന്നു സംരക്ഷണം തേടുന്നതു രോഗപ്രതിരോധത്തിന് പ്രധാനമാണ്. മനുഷ്യരുടെ വാസസ്ഥത്തോട് ചേർന്നാണ് ഈ കൊതുകുകൾ മുടയിട് പെരുകുമെന്നതിനാൽ വീടിനുള്ളിലും പരിസരത്തും കൊതുകു മുട്ടയിട്ടു പെരുക്കാനിടയുള്ള ' എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം. വീടിന് പരിസരത്ത് ഉള്ള പാഴ് വസ്തുക്കളിൽ മാത്രമല്ല ജലസസ്യങ്ങൾ വളർത്തുന്ന തൊടികളിലും മറ്റും കൊതുക് വളരാനുള്ള സാഹചര്യം ഉണ്ടാകാം. കെട്ടിടം പണി പോലെയുള്ള നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വെള്ളം ശേഖരിക്കുന്ന വീപ്പുകളിലും മറ്റും കൊതുക് മുട്ടയിട്ട് പെരുകാൻ ഇടയുണ്ട്. റബർ തോട്ടങ്ങളിലെ ചിരട്ടകൾ പാൽ ശേഖരിച്ച ശേഷം കമഴ്ത്തിവെക്കാൻ ശ്രദ്ധിക്കാത്തതും ഉപയോഗശൂന്യമായ ചിരട്ടകൾ തോട്ടത്തിൽ വലിച്ചെറിയുന്നതും കൊതുകിന്റെ ഉറവിടങ്ങൾ ആകാറുണ്ട്. പ്രതിവാര ഉറവിട നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതു ഇടങ്ങളിലും ആക്രിക്കടകൾ അടക്കമുള്ള കടകളുടെ പരിസരത്തു വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ശ്രദ്ധയോടെ നിരീക്ഷിച്ചു കണ്ടെത്തി ഒഴിവാക്കേണ്ടതാണ്. *കൊതുകു പെരുകുന്ന സാഹചര്യം ഉണ്ടെങ്കിൽ നിയമനടപടി നേരിടേണ്ടി വരും* പൊതുജനാരോഗ്യ നിയമം 2023 പ്രകാരം വീടുകളുടെയും സ്ഥാ പ നങ്ങളുടെയും തോട്ടങ്ങളുടെയും പരിസരത്ത് കൊതുകു പെരുകാനുള്ള സാഹചര്യങ്ങൾ ഉണ്ടായാൽ 10,000 രൂപ വരെ പിഴയടയ്ക്കേണ്ടിവരും.
👍 🤝 5

Comments