ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
May 17, 2025 at 06:24 AM
2025 മേയ് 17 ലോക രക്താതിമർദ്ദ ദിനം 2025 ലെ ലോക രക്താതിമർദ്ദ ദിനത്തിന്റെ പ്രമേയം "നിങ്ങളുടെ രക്തസമ്മർദ്ദം കൃത്യമായി അളക്കുക, നിയന്ത്രിക്കുക, കൂടുതൽ കാലം ജീവിക്കുക" എന്നതാണ് രക്തസമ്മർദ്ദം എത്രയാണെന്ന് കൃത്യമായി അറിയേണ്ടതിന്റെയും അത് നിയന്ത്രണത്തിലാക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള നിർണായക ഓർമ്മപ്പെടുത്തലാണ് ഈ ദിനം ആഹ്വാനം ചെയ്യുന്നത്. ഉയർന്ന രക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു നിശബ്ദവും വ്യാപകവുമായ ആരോഗ്യ പ്രശ്നമാണ് മിക്കപ്പോഴും ഹൃദയം, വൃക്കകൾ, തലച്ചോറ് തുടങ്ങിയ സുപ്രധാന അവയവങ്ങൾക്ക് കാര്യമായ കേടുപാടുകൾ വരുത്തുന്നതുവരെ ഇത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. *സ്റ്റാറ്റസ് അറിയുക എന്നത് പ്രധാനം* രക്താതിസമ്മർദം നിശബ്ദനായ കൊലയാളിയാണ്. നിങ്ങളുടെ രക്തസമ്മർദ്ദം എത്രയാണെന്ന് കൃത്യമായി അറിയേണ്ടതും പതിവായി പരിശോധിക്കേണ്ടതുമാണ്. രക്താതിമർദ്ദം നേരത്തെ തിരിച്ചറിഞ്ഞ് നിയന്ത്രണ വിധേയമാക്കി സങ്കീർണ്ണതകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. ഡോക്ടർ നിർദ്ദേശിക്കുന്ന പ്രകാരം കൃത്യമായി മരുന്നുകൾ കഴിക്കുകയും , നിർദ്ദേശങ്ങൾ പാലിക്കേണ്ടതുമാണ്. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താം ശരീര ഭാരം നിയന്ത്രിക്കുക , പതിവായി വ്യായാമം ചെയ്യുക , ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, , മാനസിക സമ്മർദ്ദം കുറയ്ക്കുക, ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം
👍 🥺 2

Comments