ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
May 18, 2025 at 03:33 AM
ഡെങ്കിപ്പനിക്കെതിരെ
ഇന്ന് ഞായറാഴ്ച
വീടുകളിൽ ഉറവിട നശീകരണ ദിനം
വേനൽ മഴ പലയിടത്തും ഇടവിട്ട് പെയ്യുന്നുണ്ട്.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾക്ക് മുട്ടയിട്ടു പെരുകുവാൻ അനുകൂലമായ സാഹചര്യമാണുള്ളത്.
മനുഷ്യരോട് ഏറ്റവും അടുത്ത് വസിക്കാൻ ഇഷ്ടപ്പെടുന്നവയാണ് ഈഡിസ് കൊതുകുകൾ. വളരെ ചെറിയ കൊതുകുകൾ ആയതുകൊണ്ട് പലപ്പോഴും ഇവ കടിക്കുന്നത് നമ്മുടെ ശ്രദ്ധയിൽപ്പെ ടണമെന്നില്ല .
അതുകൊണ്ട് വീടിനകത്തും, പുറത്തും കൊതുക് പെരുകുന്ന സാഹചര്യങ്ങളുണ്ടോയെന്ന് പരിശോധിക്കുകയും, വൃത്തിയായി സൂക്ഷിക്കകയും ചെയ്യണം.
വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങൾ കൊതുകു കടക്കാത്ത വിധം അടച്ചു സൂക്ഷിക്കണം.
പൊട്ടിയ പാത്രങ്ങൾ, ചിരട്ടകൾ, പാഴ് വസ്തുക്കൾ, കൊക്കത്തോടുക ൾ, ചെടിച്ചട്ടിയിൽ കെട്ടിനിൽക്കുന്ന വെള്ളം, ചെടിച്ചട്ടിയുടെ ട്രേ, മണിപ്ലാൻ്റ് പോലെയുള്ള അലങ്കാര ചെടികൾ വളർത്തുന്ന വെള്ളം നിറച്ച കുപ്പികൾ / പാത്രങ്ങൾ തുടങ്ങിയവയിൽ കൊതുക് പെരുകാനുള്ള സാധ്യതയേറെയാണ് .
ഡെങ്കിപ്പനി മാരകമാകാവുന ഒരു രോഗമാണ്.ഒരു ചെറിയ അശ്രദ്ധ പോലും ജീവഹാനി വരുത്തിയേക്കാം. അതുകൊണ്ട് ആഴ്ചതോറുമുള്ള ഉറവിട നശീകരണത്തിൽ വിട്ടുവീഴ്ച അരുത്. '
👍
5