ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
May 26, 2025 at 01:27 PM
പ്രതികൂല കാലാവസ്ഥയിൽ മുൻകരുതൽ എടുക്കാം ശക്തമായ കാറ്റും പേമാരിയും ഉള്ള ഈ കാലാസ്ഥയിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാം. വെള്ളം നിറഞ്ഞ കുഴികൾ, മരം ഒടിഞ്ഞ് വീഴുന്ന അവസ്ഥ, വൈദ്യുത കമ്പി /പോസ്റ്റ് വീഴുന്ന അവസ്ഥ, വെള്ളപ്പൊക്കം, വൈദ്യുതി മുടങ്ങി വെളിച്ചം ഇല്ലാത്ത അവസ്ഥ, വൈദ്യുതി മുടങ്ങി വാർത്താ വിനിമയം ലഭ്യമാകാത്ത അവസ്ഥ, മഴ മൂലം കാഴ്ച ലഭിക്കാത്ത അവസ്ഥ, വാഹനം തെന്നി മാറി അപകടം ഉണ്ടാകുന്ന അവസ്ഥ, കാറ്റ് മൂലമുള്ള അപകട സാഹചര്യം, വൈദ്യുത തടസ്സം മൂലം സർവ്വീസ് സെൻ്റർ പ്രവർത്തിക്കാത്ത അവസ്ഥ, അപകടം നടന്നാലുള്ള ഗതാഗത തടസ്സം മുതലായവ പരിഗണിച്ച് അനാവശ്യ യാത്രകൾ ഒഴിവാക്കുക. സുരക്ഷിത യാത്ര ഉറപ്പ് വരുത്തൂ #climate #road Safety #mvd
👍 😮 7

Comments