ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
June 10, 2025 at 03:25 AM
കുറ്റമാണ്....
പുകയില ഉപയോഗം മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗത്തിലേക്കുള്ള വാതിൽ തുറക്കുന്നു. പുകയില പുകയ്ക്കുന്നതും ചവയ്ക്കുന്നതും ഹാനികരമാണ് എന്ന് അറിയാഞ്ഞിട്ടല്ല.... ഒരു പരീക്ഷണം എന്ന നിലയിൽ തുടങ്ങി ഉപേക്ഷിക്കാൻ ആവാത്ത വിധം ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിന് അടിമപ്പെടുകയാണ് ചെയ്യാറുള്ളത്. ആരോഗ്യം നശിച്ച് മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കുകയാണ് ഇത്തരം വസ്തുക്കളുടെ ഉപയോഗം ചെയ്യുന്നത്. ഇവയുടെ ഉപയോഗം പരിപൂർണ്ണമായി ഉപേക്ഷിക്കുക. നമ്മുടെ കുഞ്ഞുങ്ങൾ ഒരിക്കൽ പോലും ഇവ ഉപയോഗിക്കാൻ ഇടയാകാത്ത വിധം ജാഗ്രതയോടെ ശ്രദ്ധിക്കുക.
👍
7