SSF Malappuram East
June 2, 2025 at 03:56 PM
യൂണിറ്റ് സാഹിത്യോത്സവ്
ജില്ലാ ഉദ്ഘാടനം | വെള്ളുവങ്ങാട് പള്ളിപ്പടി
--
എസ് എസ് എഫ് സംഘടിപ്പിക്കുന്ന മുപ്പത്തി രണ്ടാമത് സാഹിത്യോത്സവുകളുടെ യൂണിറ്റ് തല മത്സരങ്ങൾക്ക് ജില്ലയിൽ തുടക്കമായി. പാണ്ടിക്കാട് വെള്ളുവങ്ങാട് പള്ളിപ്പടിയിൽ യൂണിറ്റ് സാഹിത്യോത്സവുകളുടെ ജില്ലാ തല ഉദ്ഘാടനം ചിത്രകാരൻ ദേവദാസ് പി നിർവഹിച്ചു. സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ് ശുഹൈബ് സന്ദേശ പ്രഭാഷണം നടത്തി. എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി അബ്ദുലത്തീഫ് സഖാഫി, എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറിമാരായ സി കെ അജ്മൽ യാസീൻ, സിറാജുദ്ദീൻ നുസ്രി സംസാരിച്ചു. മുഹമ്മദ് സഖാഫി യു, മൻസൂർ സഖാഫി സംബന്ധിച്ചു. അബ്ദുൽ വാജിദ് പി സ്വാഗതവും അലി അക്ബർ സഖാഫി നന്ദിയും പറഞ്ഞു.
#sahityotsav #ssfkerala